കെ വി ആനന്ദ് ഒരുക്കുന്ന തമിഴ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ഇപ്പോൾ. സൂര്യയും മോഹൻലാലും നായകന്മാരായി എത്തുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. ഈ ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം ഏതെന്ന രീതിയിൽ ഒരുപാട് ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു എങ്കിലും ഇപ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രം എന്തെന്നും ആ കഥാപാത്രത്തിന്റെ പേരും പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യൻ പ്രധാന മന്ത്രിയുടെ വേഷത്തിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്..
ചന്ദ്രകാന്ത് വർമ്മ എന്നാണ് ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. അദ്ദേഹത്തിന്റെ ബോഡി ഗാർഡ് ആയി സൂര്യ എത്തുന്ന ഈ ചിത്രം ഇന്ത്യൻ പ്രധാന മന്ത്രിയും അദ്ദേഹത്തിന്റെ അംഗ രക്ഷകനും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മാസ്സ് പൊളിറ്റിക്കൽ എന്റെർറ്റൈനെർ ആണ്
മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന മലയാള ചിത്രമായ ലുസിഫെറിലും രാഷ്ട്രീയ നേതാവാണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഹൻലാൽ- സൂര്യ ചിത്രത്തിൽ ബോളിവുഡ് താരം ബോമൻ ഇറാനിയും തമിഴ് യുവ താരം ആര്യയും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ബോളിവുഡ്- തമിഴ് നടി സായ്‌യേഷ ആണ് ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത്.
ചിത്രത്തിലെ മോഹൻലാലിന്റേയും സൂര്യയുടെയും ലുക്കുകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സാൾട് ആൻഡ് പേപ്പർ ലുക്കിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ മോഹൻലാലിൻറെ കഥാപാത്രം എന്തെന്നും കഥാപാത്രത്തിന്റെ പേരും പുറത്തു വന്നത് ഒരു ലൊക്കേഷൻ ചിത്രത്തിൽ നിന്നാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന പ്രധാന മന്ത്രിയെ സ്വീകരിക്കാൻ ഒരുക്കിയിരിക്കുന്ന ഒരു ഫ്ലെക്സിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. കുളു- മണാലിയിൽ ആണ് ഇപ്പോൾ ചിത്രം ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.