[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

റോ ഓഫീസർ ആയി മോഹൻലാൽ; മലയാളത്തിൽ സ്പൈ ത്രില്ലറുമായി ജീത്തു ജോസഫ്; റാം ഒരുങ്ങുന്നു

മലയാള സിനിമാ പ്രേമികൾ ഇപ്പോൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ റാം. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഈ വരുന്ന ഏപ്രിൽ- മെയ് മാസത്തോടെ ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയാവും. ഇപ്പോഴിതാ റാം ആദ്യ ഭാഗത്തിന്റെ കഥാതന്തു എന്ന് പറയപ്പെടുന്ന ഒന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ഇന്ത്യയുടെ സ്പൈ ഏജൻസിയാണ് റിസർച് ആൻഡ് അനാലിസിസ് വിങ് എന്നറിയപ്പെടുന്ന റോ. അവരുടെ പഴയ ഒരു ഓഫീസറും സ്പൈയുമായ റാം മോഹൻ എന്ന ഏജന്റിനെ ട്രാക്ക് ചെയ്യാനുള്ള അവരുടെ ശ്രമങ്ങളാണ് ഈ ആദ്യ ഭാഗത്തിൽ ഉള്ളത്. റോയിൽ നിന്നും പൂർണ്ണമായും പുറത്തു പോയി, അവരുടെ കണ്ണിൽ നിന്നും അപ്രത്യക്ഷമായി ജീവിക്കുന്ന ആളാണ് റാം മോഹൻ. എന്നാൽ ബെയ്ൽ എന്ന് പേരുള്ള ഒരു തീവ്രാവാദ ഗ്രൂപ്പിനെ തകർക്കാൻ, റാം മോഹൻ എന്ന തങ്ങളുടെ ആ പഴയ ഓഫീസറുടെ കഴിവും ബുദ്ധിയും ഉപയോഗപ്പെടുത്തേണ്ട സാഹചര്യമാണ് റോ എന്ന നമ്മുടെ മിലിറ്ററി ഏജൻസിക്കു വന്ന് ചേരുന്നത്.

ഒരു രാജ്യത്തെ തന്നെ ശിഥിലമാക്കാൻ ശേഷിയുള്ള ന്യൂക്ലിയർ ആയുധ ശേഖരമാണ് ബെയ്ൽ എന്ന സംഘടനയുടെ കൈവശമുള്ളതെന്നത് സാഹചര്യം കൂടുതൽ ഗൗരവതരമാക്കുന്നു. ജീത്തു ജോസഫ് തന്നെ കഥയും തിരക്കഥയും രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസ് ആണ്. മോഹൻലാൽ കൂടാതെ തൃഷ, ഇന്ദ്രജിത് സുകുമാരൻ, സംയുക്ത മേനോൻ, ആദിൽ ഹുസൈൻ, ദുർഗാ കൃഷ്ണ. പ്രാചി ടെഹ്‌ലാൻ, അനൂപ് മേനോൻ, സായി കുമാർ, സുമൻ, ചന്ദുനാഥ്, സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഹോളിവുഡ് സംഘട്ടന സംവിധായകർ സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പ്, സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാം, എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് എന്നിവരാണ്.

webdesk

Recent Posts

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

2 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

2 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

4 weeks ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

4 weeks ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

1 month ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

1 month ago

This website uses cookies.