കഴിഞ്ഞ ദിവസമാണ് ഏവരും കാത്തിരുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പ്രഖ്യാപിച്ചത്. മോഹൻലാൽ- ലിജോ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഒരു മാസ്സ് പീരീഡ് ഡ്രാമയാണ് ഈ ചിത്രമെന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല എങ്കിലും, അതിനെ കുറിച്ചും ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തെ കുറിച്ചുമുള്ള ചില അനൗദ്യോഗിക വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചെമ്പോത്ത് സൈമൺ എന്നാണ് ഇതിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേരെന്നും, ഇതിൽ ഒരു ഗുസ്തിക്കാരൻ ആയാണ് അദ്ദേഹം വേഷമിടുന്നതെന്നും വാർത്തകൾ പറയുന്നു.
മലൈക്കോട്ടെ വാലിബൻ എന്നാണ് ഈ ചിത്രത്തിന്റെ പേരെന്നും വാർത്തകൾ പറയുന്നു. ജനുവരി പത്തിന് ആരംഭിക്കാൻ പോകുന്ന ഈ ചിത്രം രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാവും ഷൂട്ട് ചെയ്യുക എന്നാണ് സൂചന. പ്രശാന്ത് പിള്ളൈ സംഗീതമൊരുക്കാൻ പോകുന്ന ചിത്രത്തിനു ക്യാമറ ചലിപ്പിക്കുക മധു നീലകണ്ഠൻ ആണെന്നും റിപ്പോർട്ടുകളുണ്ട്. മോഹൻലാൽ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ജീത്തു ജോസഫ് ചിത്രം റാം കഴിഞ്ഞാൽ ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ജോയിൻ ചെയ്യും. ഇതിന്റെ താരനിരയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വന്നിട്ടില്ലെങ്കിലും ആന്റണി വര്ഗീസ്, ചെമ്പൻ വിനോദ്, വിനായകൻ, ജോജു ജോർജ് എന്നിവരും ഇതിൽ വേഷമിടുമെന്നാണ് സൂചന. ആന്ധ്രയിലെ മലനിരകളിലുള്ള ഗ്രാമത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുങ്ങാൻ പോകുന്ന ഈ ചിത്രത്തിന്റെ കഥ ഒരു മിത്തിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്നും ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.