Mohanlal or Mammootty in Jeethu Joseph-Renji Panicker team's next for FEFKA
മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റതു കഴിഞ്ഞ ദിവസമാണ്. അതിനോട് അനുബന്ധിച്ചു എറണാകുളം ടൌൺ ഹാളിൽ വെച്ച് നടന്ന ഫെഫ്ക ഡയറക്ടർസ് യൂണിയന്റെ ജനറൽ ബോഡി യോഗത്തിൽ വെച്ച് ഒരു സിനിമയുടെ പ്രഖ്യാപനം ഉണ്ടായി. ഫെഫ്ക ഡയറക്ടർസ് യൂണിയൻ നിർമ്മിക്കുന്ന ചിത്രമാണത്. പ്രശസ്ത സംവിധായകനും ഫെഫ്കയുടെ പുതിയ വൈസ് പ്രെസിഡന്റുമായ ജീത്തു ജോസെഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ ഒരു സൂപ്പർ താരം ആയിരിക്കും നായകൻ എന്നാണ് പറഞ്ഞിരിക്കുന്നത്. രഞ്ജി പണിക്കർ തിരക്കഥ ഒരുക്കുന്ന ഈ മാസ്സ് എന്റെർറ്റൈനെറിൽ മോഹൻലാൽ ആണോ മമ്മൂട്ടി ആണോ നായക വേഷത്തിൽ എത്തുക എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച.
രഞ്ജി പണിക്കരുടെ നേതൃത്വത്തിൽ ആണ് ഫെഫ്കയുടെ പുതിയ ഭരണ സമിതിക്കു രൂപം കൊടുത്തിരിക്കുന്നത്. നേരത്തെ ബി ഉണ്ണികൃഷ്ണൻ- സിബി മലയിൽ എന്നിവരായിരുന്നു ഫെഫ്കയുടെ തലപ്പത്തു. സിനിമ നിർമ്മിക്കുന്നതിന് പുറമെ സംഘടനക്ക് വേണ്ടി ധനം സമാഹരിക്കാൻ സംവിധായകൻ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചാനൽ പ്രോഗ്രാമും അതുപോലെ താര സംഘടനയായ അമ്മയുമായി സഹകരിച്ചു സ്റ്റേജ് ഷോയും സംഘടിപ്പിക്കും. പെൻഷൻ, സൗജന്യ മെഡിക്കൽ ഇൻഷുറൻസ്, ചികിത്സാ സഹായം, കുടുംബങ്ങൾക്കുള്ള മരണാനന്തര സഹായം തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്കായി അറുപതു ലക്ഷത്തിൽ അധികം രൂപ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സംഘടന ചെലവിട്ടിരുന്നു. അതിനിയും തുടർന്ന് പോകാൻ വേണ്ടിയാണു ഇപ്പോൾ ധനം സമാഹരിക്കാൻ ഉള്ള ഈ നീക്കങ്ങൾ നടത്തുന്നത്. രഞ്ജി പണിക്കർ പുതിയ പ്രസിഡന്റ് ആയും ജി എസ് വിജയൻ പുതിയ ജനറൽ സെക്രട്ടറി ആയും സ്ഥാനമേറ്റു. സലാം ബാപ്പു ആണ് ട്രെഷറർ.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.