ഫോബ്‌സ് ഇന്ത്യ മാഗസിൻ പുറത്തു വിട്ട ഇന്ത്യയിലെ ടോപ് 100 സെലിബ്രിറ്റീസ് ലിസ്റ്റിൽ ഇത്തവണ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും ഇടം പിടിച്ചു. 2017 ലെ ലിസ്റ്റിൽ എഴുപത്തിമൂന്നാം സ്ഥാനത്തു എത്തിയ മോഹൻലാൽ 2018 ലെ ലിസ്റ്റിൽ ഇടം നേടിയില്ല. എന്നാൽ 2019 ഇൽ വമ്പൻ കുതിച്ചു കയറ്റവുമായി 27 ആം സ്ഥാനം നേടിയെടുത്തിരിക്കുകയാണ് മോഹൻലാൽ. അറുപത്തിയഞ്ച് കോടി രൂപയോളം ആണ് 2019 ഇൽ മോഹൻലാലിന്റെ വാർഷിക വരുമാനം. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തു എത്തിയ ലിസ്റ്റിൽ സൗത്ത് ഇന്ത്യയിൽ നിന്ന് മുകളിൽ എത്തിയത് പതിമൂന്നാം സ്ഥാനത്തു ഉള്ള രജനികാന്ത് ആണ്. 100 കോടിയാണ് രജനികാന്തിന്റെ വരുമാനം.
ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ ഒൻപതാം സ്ഥാനത്തും സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തും ഷാരൂഖ് ഖാൻ ആറാം സ്ഥാനത്തും ഉള്ള ലിസ്റ്റിൽ നാലാം സ്ഥാനത്തു അമിതാബ് ബച്ചനും രണ്ടാം സ്ഥാനത്തു അക്ഷയ് കുമാറുമാണ്. ധോണി അഞ്ചാം സ്ഥാനത്തു ആണ് ഇടം പിടിച്ചത്. മലയാളത്തിൽ നിന്ന് മമ്മൂട്ടിയും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. അറുപത്തിരണ്ടാം സ്ഥാനത്തു ആണ് മമ്മൂട്ടി ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ നാല്പത്തിയൊമ്പതാം സ്ഥാനത്തു ആയിരുന്ന മമ്മൂട്ടി മുപ്പത്തിമൂന്നു കോടി രൂപ നേടിയാണ് ഇത്തവണ 62 ആം സ്ഥാനത്തു എത്തിയത്. മോഹൻലാലും ഇത് രണ്ടാം തവണയാണ് ഫോർബ്‌സ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. 2017 ലെ ലിസ്റ്റിൽ 11 കോടിയുമായി എഴുപത്തിമൂന്നാം സ്ഥാനത്തു ആയിരുന്നു മോഹൻലാൽ. ഒന്നാം സ്ഥാനത്തു ഉള്ള വിരാട് കോഹ്‌ലിയുടെ വരുമാനം 252 കോടി രൂപയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.