മലയാള സിനിമ ഒരു കൊച്ചു സിനിമാ വ്യവസായം ആയി ഒതുങ്ങി നിന്ന ഒരു കാലം ഉണ്ടായിരുന്നു. കേരളത്തിൽ മാത്രം ഒതുങ്ങി നിന്ന ഒരു ചെറിയ വ്യവസായം. എന്നാൽ ആ വ്യവസായത്തെ കേരളത്തിനും പുറത്തേക്കും അതിനു ശേഷം ഇന്ത്യക്കു പുറത്തേക്കും കൈപിടിച്ച് ഉയർത്തിയത് മോഹൻലാൽ എന്ന മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ താരമാണ്. ഇന്ത്യൻ സിനിമയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ എന്ന് മറ്റു ഇൻഡസ്ട്രികളിലെ ഇതിഹാസങ്ങൾ പോലും വിശേഷിപ്പിക്കുന്ന മോഹൻലാൽ തന്റെ അതിശയിപ്പിക്കുന്ന താര മൂല്യം കൊണ്ട് മലയാള സിനിമയെ ഉയർത്തിയത് ആഗോള മാർക്കറ്റിന്റെ അനന്ത വിഹായസ്സിലേക്കാണ്. ദൃശ്യത്തിൽ തുടങ്ങി, പുലി മുരുകനിലൂടെയും ഒടിയനിലൂടെയും വളർന്ന മലയാള സിനിമയുടെ മാർക്കറ്റ് ഇന്ന് ലുസിഫെറിൽ എത്തി നിൽക്കുമ്പോൾ സമ്മാനിക്കുന്നത് വിസ്മയം തന്നെയാണ്.
ആദ്യ പത്തു ദിവസം കൊണ്ട് ലൂസിഫർ എന്ന ചിത്രം നേടിയ ഓവർസീസ് ഗ്രോസ് 42 കോടിയോളം രൂപയാണ്. മോഹൻലാലിൻറെ തന്റെ പുലി മുരുകൻ നേടിയ ലൈഫ് ടൈം ഓവർസീസ് കളക്ഷൻ ഫിഗർ ആയ 38 കോടി രൂപ എന്ന റെക്കോർഡ് തകർക്കാൻ ലൂസിഫറിന് വേണ്ടി വന്നത് ഒരാഴ്‌ചയാണ്. നാൽപ്പതോളം രാജ്യങ്ങളിൽ റിലീസ് ചെയ്ത ഈ ചിത്രം ഗൾഫിൽ ബാഹുബലി 2 നു പിന്നിൽ വരെയെത്തി നിൽക്കുമ്പോൾ അമേരിക്കയിലും ബ്രിട്ടനിലും മലയാള സിനിമയുടെ സർവകാല റെക്കോർഡ് ആണ് സൃഷ്ടിച്ചത്. സൗത്ത് ഇന്ത്യൻ സിനിമയിൽ ദളപതി വിജയ്, സൂപ്പർ സ്റ്റാർ രജനികാന്ത് എന്നിവരുടെ ചിത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലിയ ഓവർസീസ് മാർക്കറ്റു ഉള്ള താരമാണ് ഇന്ന് മോഹൻലാൽ. സൗത്ത് ഇന്ത്യൻ സൂപ്പർ താരങ്ങൾ ആയ സൂര്യയുടെയും അജിത്തിന്റെയും വരെ ഓവർസീസ് ഗ്രോസ് റെക്കോർഡുകൾ മോഹൻലാൽ ഇപ്പോൾ രണ്ടു തവണ കടപുഴക്കി കഴിഞ്ഞു. 37 കോടിയോളം നേടിയ വിശ്വാസം ആണ് അജിത്തിന്റെ ഏറ്റവും വലിയ ഓവർസീസ് ഗ്രോസ്സർ എങ്കിൽ 31 കോടിയോളം നേടിയ 24 എന്ന ചിത്രമാണ് സൂര്യയുടെ ഏറ്റവും വലിയ ഓവർസീസ് ഗ്രോസ്സർ. തെലുങ്കു താരങ്ങൾക്കും മികച്ച വിദേശ മാർക്കറ്റു ഉണ്ടെങ്കിലും, അവിടുത്തെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ മാറ്റി നിർത്തിയാൽ പലപ്പോഴും മോഹൻലാൽ ചിത്രങ്ങൾ നേടുന്നത് പോലെ ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും ഏഷ്യ- പസഫിക് മാർക്കറ്റിലുമൊക്കെ ഒരേപോലെ മികച്ച സ്വീകരണം നേടിയെടുക്കാറില്ല.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.