[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അമിതാബ് ബച്ചനൊപ്പം ചിയാൻ വിക്രവും ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം

ചെക്ക ചിവന്ത വാനം എന്ന മൾട്ടിസ്റ്റാർ ഹിറ്റിനു ശേഷം മാസ്റ്റർ ഡയറക്ടർ മണി രത്‌നം ഒരുങ്ങുന്നത് മറ്റൊരു ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം കൂടി ഒരുക്കാൻ ആണ്. മണി രത്‌നത്തിന്റെ സ്വപ്ന ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന പൊന്നിയിൻ  സെൽവൻ എന്ന ചിത്രമാണത്. ഒരുപാട് വർഷങ്ങളായി അദ്ദേഹം മനസ്സിൽ കൊണ്ട് നടക്കുന്ന ഈ സ്വപ്നം ഉടൻ യാഥാർഥ്യം ആവാൻ പോവുകയാണ് എന്നാണ് സൂചന. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു വമ്പൻ താര നിരയാണ് ഈ ചിത്രത്തിൽ അണിനിരക്കാൻ പോകുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് എന്നും മണി രത്‌നത്തിന്റെ മദ്രാസ് ടാകീസും ഇതിന്റെ നിർമ്മാണത്തിൽ സഹകരിക്കും എന്നും വാർത്തകൾ ഉണ്ട്.

ചിയാൻ വിക്രം, ജയം രവി, അമിതാബ് ബച്ചൻ, ഐശ്വര്യ റായ്, കാർത്തി, കീർത്തി  സുരേഷ്, മോഹൻ ബാബു എന്നിവരെയാണ് മണി രത്‌നം ഈ ചിത്രത്തിൽ അണിനിരത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ.  ഇത് രണ്ടു ഭാഗങ്ങൾ ഉള്ള സിനിമയാക്കി എടുക്കാൻ ആണ് പ്ലാൻ. തമിഴിന് പുറമെ  തെലുങ്കു , ഹിന്ദി ഭാഷകളിലും ഒരേ സമയം ചിത്രം ഒരുക്കാനുള്ള  പ്ലാനിൽ ആണ് മണി രത്‌നം. ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉടൻ വരും എന്നാണ് പ്രതീക്ഷ. വരുന്ന സെപ്റ്റംബർ മാസത്തോടെ ഷൂട്ടിംഗ് തുടങ്ങാൻ പാകത്തിന് ആണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത് എന്നാണ് സൂചന. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.