മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ ഷൂട്ടിങ്ങ് അടുത്ത ശനിയാഴ്ച ബനാറസില്‍ ആരംഭിക്കുകയാണ്.
മാണിക്യന്‍ എന്ന ഒടിയന്‍റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയ്ക്ക് വേണ്ടി 15 കിലോ ആണ് മോഹന്‍ലാല്‍ കുറയ്ക്കുന്നത്. മെലിഞ്ഞു സുന്ദരനായ മാണിക്യന്‍റെ രൂപം ഒടിയന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പുറത്തു വിട്ടിരുന്നു.
മോഹന്‍ലാലിന്‍റെ ആ മെയിക്കോവര്‍ തന്നെ ഏറെ ശ്രദ്ധ നേടിയതാണ്. വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വരുക എന്നാണ് സിനിമ മേഖലയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍.
ഇരുപത് വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള മാണിക്യന്‍റെ രൂപത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക.
ആഗസ്റ്റ് 30 വരെയാണ് ബനാറസില്‍ ഒടിയന്‍റെ ഷൂട്ടിങ്ങ് ഉണ്ടാകുക. സെപ്തംബര്‍ 6 മുതല്‍ രണ്ടാം ഘട്ട ചിത്രീകരണം പാലക്കാട് ആരംഭിക്കും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.