[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

3 ദിവസമായി യൂടൂബ് ട്രെന്‍റിങ്ങില്‍ ഒന്നാമനായി “ജിമിക്കി കമ്മല്‍” ഗാനം

ഇന്ന്‍ സ്കൂള്‍-കോളേജുകളില്‍ ഏറെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഗാനമാണ് വെളിപാടിന്‍റെ പുസ്തകത്തിലെ “എന്‍റമ്മേടെ ജിമിക്കി കമ്മല്‍”. ഷാന്‍ റഹ്മാന്‍റെ മനോഹര സംഗീതത്തില്‍ വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

യൂടൂബില്‍ ഗാനം റിലീസ് ചെയ്ത ദിനം മുതല്‍ യൂടുബ് ട്രെന്‍റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെ നിലനില്‍ക്കുകയാണ് ഈ ഗാനം. 11 ലക്ഷത്തില്‍ അധികം ആളുകളാണ് ഇതുവരെ ഈ ഗാനം കണ്ടത്.

മോഹന്‍ലാലിനെ നായകനാക്കി ആദ്യമായ് ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. അത് കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് സിനിമയിലുള്ള പ്രതീക്ഷകള്‍ ഏറെയാണ്.

അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രം ചെയ്ത ശരത് കുമാര്‍, ആനന്ദം ഫെയിം അരുണ്‍ കുര്യന്‍, രേഷ്മ രാജന്‍, സലീം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ഗാനത്തെ ആവേശത്തോടെ സ്വീകരിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളില്‍ എത്തും.

webdesk

Recent Posts

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 week ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 week ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

2 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

2 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

2 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

3 weeks ago

This website uses cookies.