കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ ടീസർ പുതിയ യൂട്യൂബ് റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് സൂപ്പർ ഹിറ്റായി മാറി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ വർക്ക് ഔട്ട് ചിത്രമാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ജിമ്മിൽ കഠിനമായി വർക്ക് ഔട്ട് ചെയ്യുന്ന മോഹൻലാലിന്റെ കിടിലൻ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. പ്രിയദർശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ഒരു ബോക്സർ ആയാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നാണ് സൂചന. പ്രിയദർശന്റെ കരിയറിലെ ആദ്യത്തെ സ്പോർട്സ് മൂവി ആയി ഒരുക്കാൻ പോകുന്ന ഈ ചിത്രം ആശീർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ ബോക്സിങ് പരിശീലവും ആരംഭിച്ചിരുന്നു. അദ്ദേഹം ബോക്സിങ് പരിശീലിക്കുന്ന ചിത്രവും അദ്ദേഹത്തിന്റെ പരിശീലകന് ഒപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടിയത്. ഇപ്പോൾ ബോക്‌സർ ആവാനുള്ള ശരീരം ഒരുക്കുന്ന തിരക്കിലാണ് മോഹൻലാൽ.
അറുപതാം വയസ്സിലും മികച്ച ഫിറ്റ്നസ് കത്ത് സൂക്ഷിക്കുന്ന മോഹൻലാലിന്റെ മെയ് വഴക്കവും അപാരമാണ്. ആക്ഷൻ രംഗങ്ങൾ എല്ലാം ഇപ്പോഴും ഡ്യൂപ് ഉപയോഗിക്കാതെ ചെയ്യുന്ന ഏക സീനിയർ സൗത്ത് ഇന്ത്യൻ താരവും മോഹൻലാൽ ആണെന്ന് പറയാം. തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥ് ആണ് മോഹൻലാലിന് ബോക്സിങ് പരിശീലനം നൽകുന്നത്. സിനിമയിൽ വരുന്നതിനു മുൻപ് സംസ്ഥാന ഗുസ്തി ചാമ്പ്യൻ കൂടിയായിരുന്ന മോഹൻലാൽ ഇനി ബോക്സിങ് റിങ്ങിൽ ഇടിയുടെ പൊടിപൂരം നടത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് കോവിഡ് പ്രതിസന്ധി മൂലം നീണ്ടു പോവുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച ചിത്രമാണ് മരക്കാർ.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.