ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ചിത്രം മലയാളികൾ ഒരിക്കലും മറക്കില്ല. മോഹൻലാൽ, നദിയ മൊയ്തു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം 1984 ലെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിലെ ഗേളി എന്ന കഥാപാത്രം നദിയക്കു നേടി കൊടുത്ത പ്രശസ്തി ചെറുതല്ല. മോഹൻലാലും ഒത്തുള്ള ഈ നടിയുടെ കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും പിന്നീട് ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ ഉണ്ടായില്ല. ഇപ്പോഴിതാ നീണ്ട മുപ്പത്തിനാല് വർഷങ്ങൾക്കു ശേഷം ഈ അഭിനയ പ്രതിഭകൾ ഒന്നിച്ചു എത്തുകയാണ് പ്രേക്ഷകരുടെ മുന്നിലേക്ക്. അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി എന്ന ത്രില്ലർ ചിത്രത്തിലൂടെ ആണ് ഇവർ ഒരുമിച്ചു എത്തുന്നത്.
കഴിഞ്ഞ ദിവസം ഷൂട്ടിംഗ് അവസാനിച്ച ഈ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യ വേഷത്തിൽ ആണ് നദിയ എത്തുന്നത് എന്നാണ് സൂചന. മോഹൻലാലും നദിയയും ഒരുമിച്ചുള്ള ഈ ചിത്രത്തിലെ ഒരു സ്റ്റിൽ ഇതിനോടകം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി കഴിഞ്ഞു. സണ്ണി എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മൂൺ ഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ജോണ് തോമസ്, മെബു നെറ്റിക്കാടൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് നവാഗതനായ സാജു തോമസ് ആണ്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, നാസർ, പാർവതി നായർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. സ്റ്റീഫൻ ദേവസ്സി സംഗീതം പകർന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ബോളിവുഡ് ക്യാമറാമാൻ ആയ സന്തോഷ് തുണ്ടിയിൽ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.