മോഹൻലാൽ- മീന ഭാഗ്യ ജോഡികൾ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ ഒരുമിക്കുകയാണ്. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന പുതിയ മോഹൻലാൽ ചിത്രത്തിൽ ആണ് മീന നായിക ആയെത്തുന്നത്. ഒരുപാടു ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് ഈ ജോഡികൾ എന്നത് തന്നെയാണ് ഇവരെ മലയാള സിനിമയിലെ ഒരു ഭാഗ്യ ജോഡി ആക്കുന്നത്. ഐ വി ശശി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ വർണ്ണപകിട്ടിലൂടെ ഒരുമിച്ച ഈ ജോഡികൾ പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. ഉദയനാണു താരം, നാട്ടുരാജാവ് എന്നീ ബോക്സ് ഓഫീസ് വിജയങ്ങളുടെ ഭാഗമായ ഇവർ ചന്ദ്രോത്സവം എന്ന ക്ലാസിക് ചിത്രത്തിലും ഒരുമിച്ചു അഭിനയിച്ചിരുന്നു. പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം ഇവർ ഒരുമിച്ച ചിത്രമാണ് മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ദൃശ്യം.
അതിനു ശേഷം ഈ ജോഡികൾ ഒരുമിച്ചു അഭിനയിച്ചത് കഴിഞ്ഞ വർഷം പുറത്തു വന്ന ജിബു ജേക്കബ് ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ആണ്. ഈ ചിത്രം അമ്പതു കോടി ക്ലബ്ബിൽ ഇടം പിടിച്ചതോടെ മോഹൻലാൽ- മീന കൂട്ടുകെട്ട് മലയാളത്തിലെ ഏറ്റവും വലിയ വിജയ ജോഡിയായി മാറി. ഇപ്പോൾ ഈ ജോഡികൾ ഒരിക്കൽ കൂടി ഒരുമിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്. ഡ്രാമ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണ് അജോയ് വർമ്മ ഒരുക്കുന്നത്. സാജു തോമസ് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.