മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം ആദ്യമായി കൈകോർക്കാൻ പോവുകയാണ്, മലയാളത്തിലെ മികച്ച രചയിതാക്കളിലൊരാളായ ശ്യാം പുഷ്ക്കരൻ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച മധു സി നാരായണൻ ആണ് ഈ മോഹൻലാൽ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് എന്നാണ് സൂചന. ശ്യാം പുഷ്ക്കരൻ തന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സും രചിച്ചത്. കഥ കേട്ട മോഹൻലാൽ അടുത്ത വർഷം ഈ ചിത്രം ചെയ്യാനുള്ള സമ്മതം അറിയിച്ചുവെന്നും വാർത്തകൾ വരുന്നുണ്ട്. നേരത്തെ മോഹൻലാലിനെ നായകനാക്കി ശ്യാം പുഷ്ക്കരൻ ഒരു ചിത്രം ഒരുക്കാൻ പോകുന്നു എന്ന് വാർത്തകൾ വന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം അത് നീണ്ടു പോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദിലീഷ് പോത്തൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു മാസ്സ് ചിത്രവും ശ്യാം പുഷ്ക്കരൻ പ്ലാൻ ചെയ്തിരുന്നു എന്ന് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോൾ ജീത്തു ജോസഫ് ഒരുക്കുന്ന റാം ചെയ്ത് കൊണ്ടിരിക്കുന്ന മോഹൻലാൽ, അടുത്തിടെ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന പീരീഡ് ചിത്രം, പാൻ ഇന്ത്യൻ ചിത്രമായ ഋഷഭ, പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന എംപുരാൻ എന്നിവയാണ്. ഇത് കൂടാതെ അനൂപ് സത്യൻ സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും മോഹൻലാൽ ചെയ്യാൻ സാധ്യതയുണ്ടെന്നും വാർത്തകൾ വന്നിരുന്നു. അതിരൻ ഫെയിം സംവിധായകൻ വിവേക് ഒരുക്കാൻ പോകുന്ന ചിത്രവും മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. തിരക്കഥ പൂർത്തിയാകാത്തതിനാൽ ആ ചിത്രം കുറച്ചു വൈകുമെന്നാണ് വാർത്തകൾ വരുന്നത്. ഷാജി കൈലാസ് ഒരുക്കിയ പരീക്ഷണ ചിത്രം എലോൺ, നെറ്റ്ഫ്ലിക്സ് ആന്തോളജിയുടെ ഭാഗമായ പ്രിയദർശൻ ചിത്രം ഓളവും തീരവും എന്നിവയാണ് ഇനി വരാനുള്ള മറ്റ് മോഹൻലാൽ റിലീസുകൾ. ശ്രീകുമാർ മേനോൻ ഒരുക്കാൻ പോകുന്ന മിഷൻ കൊങ്കണിലും, ഒരു കന്നഡ ചിത്രത്തിലും അതിഥി താരമായും മോഹൻലാൽ അഭിനയിക്കുമെന്നും വാർത്തകൾ പറയുന്നുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.