കെ ജി എഫ് എന്ന ചിത്രം കൊണ്ട് ഇന്ത്യ മുഴുവൻ പ്രശസ്തനായ സംവിധായകൻ ആണ് പ്രശാന്ത് നീൽ. ഇപ്പോഴിതാ കെ ജി എഫ് നു ശേഷം പ്രശാന്ത് നീൽ ഒരുക്കാൻ പോകുന്ന വമ്പൻ ചിത്രമേതെന്നും നമുക്കറിയാം. ബാഹുബലി താരം പ്രഭാസ് നായകനായി എത്തുന്ന സലാർ എന്ന ചിത്രമാണത്. കെ ജി എഫ് നിർമ്മിച്ച ഹോമബിൾ ഫിലിംസ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രഭാസിനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുക എന്നു പ്രശസ്ത തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രഭാസിനൊപ്പം നായക തുല്യമായ വേഷം ചെയ്യാൻ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമീപിച്ചിരിക്കുന്നത് ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെയാണ്.
രാജാവിന്റെ വലം കൈ എന്നാണ് സലാർ എന്ന വാക്കിന്റെ അർത്ഥം. സലാർ ആയി പ്രഭാസ് എത്തുമ്പോൾ ആ കഥാപാത്രത്തിന്റെ ഗോഡ് ഫാദർ ആയാവും മോഹൻലാൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ കഥാപാത്രം ചെയ്യാൻ അവർ മോഹൻലാലിന് ഓഫർ ചെയ്തിരിക്കുന്ന പ്രതിഫലം 20 കോടി രൂപയാണെന്നും മാധ്യമങ്ങൾ പറയുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടാകുമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മോഹൻലാൽ കൂടാതെ റാണ ദഗ്ഗുബതി, വിജയ് സേതുപതി, സമുദ്രക്കനി എന്നിവരെ ഈ ചിത്രത്തിന്റെ ഭാഗമാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. നേരത്തെ ജനതാ ഗാരേജ് എന്ന ബ്ലോക്ക്ബസ്റ്റെർ തെലുങ്ക് ചിത്രത്തിലൂടെ ആന്ധ്ര സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ പുരസ്‌കാരവും നേടിയ മോഹൻലാൽ, ഇന്ന് തെലുങ്ക് സംസ്ഥാനങ്ങളിലും, പ്രത്യേകിച്ചു കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ഏറ്റവും വലിയ ആരാധക വൃന്ദമുള്ള മലയാള നടനാണ്. മോഹൻലാളിന്റെ ആ പാൻ ഇന്ത്യൻ പോപുലാരിറ്റി ഉപയോഗിക്കാൻ തന്നെയാണ് സലാർ അണിയറ പ്രവർത്തകരുടെ ശ്രമവും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.