ഈ അടുത്തിടെ മലയാള സിനിമ കണ്ട ഏറ്റവും വിജയമാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം നേടിയത്. ശബരിമല ശാസ്താവിനെ അനുസ്‌മരിപ്പിക്കുന്ന കഥാപാത്രമായിഉണ്ണി മുകുന്ദൻ വേഷമിട്ട ഈ ഫാമിലി ആക്ഷൻ ഡ്രാമക്ക് വമ്പൻ ജനപിന്തുണയാണ് ലഭിച്ചത്. അൻപത് കോടിയിലധികം ആഗോള കളക്ഷൻ നേടിയ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു ശശി ശങ്കറും രചിച്ചത് അഭിലാഷ് പിള്ളയുമാണ്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വഴിത്തിരിവായി മാറി. ഇപ്പോഴിതാ, മാളികപ്പുറത്തിനു ശേഷം തന്റെ സ്വപ്ന ചിത്രമായ പമ്പ വെള്ളിത്തിരയിലെത്തിക്കാനുള്ള ശ്രമത്തിലാണ് രചയിതാവ് അഭിലാഷ് പിള്ളൈ. മോഹൻലാൽ നായകനായാൽ മാത്രമേ താൻ ഈ ചിത്രം ചെയ്യൂ എന്നും, ഇത് അദ്ദേഹത്തിന് വേണ്ടി മാത്രം എഴുതിയ ചിത്രമാണെന്നും അഭിലാഷ് പിള്ളൈ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻലാൽ നായകനായി എത്തുന്ന പമ്പ എന്ന ആക്ഷൻ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുക. മോഹൻലാൽ പമ്പയുടെ കഥ കേൾക്കുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തെന്നും വാർത്തകൾ വരുന്നുണ്ട്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും സൂചനയും അഭിലാഷ് പിള്ളൈ തരുന്നുണ്ട്. ഇത് ആരായിരിക്കും സംവിധാനം ചെയ്യുക എന്ന് വിവരങ്ങളില്ല എങ്കിലും, അഭിലാഷ് പിള്ളയുടെ നൈറ്റ് ഡ്രൈവ് എന്ന ചിത്രം സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് ആയിരിക്കാം ഈ മോഹൻലാൽ ചിത്രം ഒരുക്കാൻ പോകുന്നതെന്നാണ് സൂചന.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.