2024 എന്ന വർഷത്തിലേക്ക് നമ്മൾ കാലെടുത്ത് വെക്കുമ്പോൾ മലയാള സിനിമയും തുടങ്ങുന്നത് വലിയ പ്രതീക്ഷകളോടെയാണ്. സാധാരണ ജനുവരി മാസത്തിൽ ഒന്നിലധികം വലിയ ചിത്രങ്ങൾ മലയാളത്തിൽ നിന്നും പ്രദർശനത്തിന് എത്തുന്നത് അപൂർവമാണ്. എന്നാൽ ഈ തവണ ജനുവരി മാസത്തിൽ മലയാളത്തിലെ പ്രശസ്ത താരങ്ങളൊക്കെ വെള്ളിത്തിരയിലെത്തുന്നുണ്ട് എന്ന പ്രത്യേകതയാണുള്ളത്. അതിൽ ആദ്യം എത്തുന്നത് ജയറാമും മെഗാസ്റ്റാർ മമ്മൂട്ടിയുമാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലെർ എന്ന ചിത്രവുമായി ആണ് ജയറാം- മമ്മൂട്ടി ടീം എത്തുന്നത്. ജയറാം നായകനായ ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ജനുവരി പതിനൊന്നിനാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അതിന് ശേഷം എത്തുക, ജനപ്രിയ നായകൻ ദിലീപ് നായകനായ തങ്കമണിയാണ്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി പത്തൊന്പതിന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
ജനുവരിയിലെ ഏറ്റവും വലിയ മലയാളം റിലീസ് ആയി എത്തുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബനാണ്. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ഈ ചിത്രം ജനുവരി 25 നാണ് ആഗോള റിലീസായി എത്തുക. വമ്പൻ കാൻവാസിൽ ഒരുക്കപ്പെട്ട ഈ ചിത്രം മലയാള സിനിമയിലേക്ക് ഒട്ടേറെ അംഗീകാരങ്ങൾ കൊണ്ട് വരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇത് കൂടാതെ ഒരുപിടി ചെറിയ ചിത്രങ്ങളും ഈ വരുന്ന ജനുവരിയിൽ പ്രേക്ഷകരുടെ മുന്നിലെത്തും. രജനികാന്ത്, ധനുഷ്, ശിവകാർത്തികേയൻ, മഹേഷ് ബാബു, വെങ്കിടേഷ്, ഹൃതിക് റോഷൻ എന്നീ അന്യഭാഷാ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളും 2024 ജനുവരിയിൽ പ്രേക്ഷകരുടെ മുന്നിലെത്തും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.