ഇന്ത്യൻ സിനിമയിലെ നടനവിസ്മയമായ മോഹൻലാൽ താരമൂല്യത്തിന്റെ കാര്യത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ താരം എന്ന നിലയിൽ നിന്നും സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്ന നിലയിൽ ആണ് മോഹൻലാൽ ഇന്ന് അറിയപ്പെടുന്നത്. മലയാള സിനിമയ്ക്കു ആദ്യമായി അമ്പതു കോടി ക്ലബിൽ ഒരു ചിത്രം മോഹൻലാൽ സമ്മാനിച്ചത് ആറു വർഷം മുൻപ് ദൃശ്യം എന്ന സിനിമയിലൂടെ ആണ്. ഇപ്പോൾ ആറു വർഷങ്ങൾ പിന്നിട്ടു കഴിയുമ്പോൾ അമ്പതു കോടി ക്ലബിൽ മോഹൻലാൽ ഏഴു തവണ എത്തി കഴിഞ്ഞു. അതിൽ മലയാളത്തിൽ നിന്നും തന്നെ രണ്ടു ചിത്രങ്ങൾ നൂറു കോടി ക്ലബിലും അദ്ദേഹം എത്തിച്ചു. മലയാളത്തിൽ നൂറു കോടി രൂപ കളക്ഷൻ നേടിയ രണ്ടേ രണ്ടു ചിത്രങ്ങൾ മാത്രമേ ഉള്ളു എന്നതും അത് രണ്ടും മോഹൻലാൽ ചിത്രങ്ങൾ ആണെന്നതും ഈ നടന്റെ അഭൂതപൂർവമായ താരമൂല്യം നമ്മളെ അടിവരയിട്ടു കാണിക്കുന്നു.
പുലി മുരുകൻ, ലൂസിഫർ എന്നീ മലയാള ചിത്രങ്ങൾ അല്ലാതെ തെലുങ്കിലും തമിഴിലും നൂറു കോടി കളക്ഷൻ നേടിയ ചിത്രങ്ങളുടെ ഭാഗമായ മോഹൻലാൽ ഈ അപൂർവ ചരിത്രം സൃഷ്‌ടിച്ച ഇന്ത്യൻ സിനിമയിലെ ആദ്യ നായകൻ ആയി മാറി കഴിഞ്ഞു. ജൂനിയർ എൻ ടി ആറിനൊപ്പം മൂന്ന് വർഷം മുൻപ് മോഹൻലാൽ അഭിനയിച്ച ജനത ഗാരേജ് എന്ന തെലുങ്ക് ചിത്രം നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. ഇപ്പോഴിതാ സൂര്യയോടൊപ്പം മോഹൻലാൽ തമിഴിൽ അഭിനയിച്ച കാപ്പാൻ എന്ന ചിത്രവും നൂറു കോടി ക്ലബിൽ എത്തിയതായി കഴിഞ്ഞ ദിവസം നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഔദ്യോഗികമായി തന്നെ ഏവരെയും അറിയിച്ചതോടെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നൂറു കോടി ക്ലബ്ബിൽ എത്തുന്ന ചിത്രങ്ങളിൽ അഭിനയിച്ച ഏക ഇന്ത്യൻ നായക നടൻ ആയി മോഹൻലാൽ.
2016 ഇൽ റിലീസ് ചെയ്ത ജനതാ ഗാരേജ് 130 കോടിയോളം കളക്ഷൻ നേടിയപ്പോൾ പുലി മുരുകൻ എന്ന മലയാള ചിത്രം നേടിയത് 140 കോടിയോളം ആണ്. ഈ വർഷം എത്തിയ മലയാള ചിത്രം ലൂസിഫർ 130 കോടി ആഗോള കളക്ഷൻ ആയി നേടിയപ്പോൾ കാപ്പാൻ 100 കോടി പിന്നിട്ടു കഴിഞ്ഞു. ഇനി മോഹൻലാൽ നായകനായി റിലീസ് ചെയ്യാൻ പോകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ബജറ്റ് തന്നെ നൂറു കോടി രൂപ ആണ്. അതുപോലെ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന ലൂസിഫർ രണ്ടാം ഭാഗവും നൂറു കോടിയോളം രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആയിരിക്കും എന്നാണ് സൂചന. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബാരോസ് എന്ന സിനിമയും സൗത്ത് ഇന്ത്യയിലെ വമ്പൻ ചിത്രങ്ങളിൽ ഒന്നാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.