ഇപ്പോൾ തമിഴ് സിനിമാ പ്രേമികളും രജനികാന്ത് ആരാധകരും അതുപോലെ തമിഴ് സിനിമ ലോകവും ആകാംക്ഷയിലാണ്. ജയിലർ എന്ന രജനികാന്ത് ചിത്രത്തിലൂടെ മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ വീണ്ടും തമിഴിലെത്തുകയാണെന്ന് ഇന്നലെ തന്നെ സൺ പിക്ചേഴ്സ് ഒഫീഷ്യലായി പുറത്ത് വിട്ടു. അതിനോടൊപ്പം തന്നെ മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്ത വിവരവും പങ്ക് വെച്ച് കൊണ്ട് അവർ പുറത്തു വിട്ട പോസ്റ്ററിലെ മോഹൻലാലിന്റെ ലുക്കും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഹൈദരാബാദിലെ ജയിലർ സെറ്റിൽ ഇന്നലെ ജോയിൻ ചെയ്ത മോഹൻലാലിന് രണ്ട് ദിവസത്തെ ഷൂട്ട് ആണ് ഉള്ളതെന്നാണ് വിവരം. ഇതിൽ മോഹൻലാൽ അവതരിപ്പിക്കുന്നത് ഒരു സർപ്രൈസ് കഥാപാത്രമാണെന്നും, ചിലപ്പോൾ ജയിലർ രണ്ടാം ഭാഗത്തിലേക്ക് ഒരു സൂചന നൽകുന്ന തരത്തിലുള്ള കഥാപാത്രമാവാം മോഹൻലാൽ അവതരിപ്പിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. ഇതാണ് ഏവരെയും ഒരുപോലെ ആകാംഷാഭരിതരാക്കുന്ന ഘടകം.
കോലമാവ് കോകില, ഡോക്ടർ എന്നീ വലിയ ഹിറ്റുകളും ബീസ്റ്റ് എന്ന ദളപതി വിജയ് ചിത്രവും ഒരുക്കിയ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ക്ളൈമാക്സിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് സൂചന. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ രമ്യ കൃഷ്ണൻ, മലയാള നടൻ വിനായകൻ, യോഗി ബാബു തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആദ്യമായാണ് മോഹൻലാൽ- രജനികാന്ത് എന്നീ ഇതിഹാസങ്ങൾ ഒരു ചിത്രത്തിൽ ഒരുമിച്ചു വരുന്നതെന്നതാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്. ജയിലർ പൂർത്തിയാക്കുന്ന മോഹൻലാൽ ചെയ്യാൻ പോകുന്നത് ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ ആണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.