മലയാളത്തിന്റെ മഹാനടൻ മോഹൻലാലും, മലയാള സിനിമയിൽ വ്യത്യസ്ത ശൈലിയിലൂടെ കഥ പറഞ്ഞ് കൊണ്ട് ലോക ശ്രദ്ധയാകർഷിച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും വീണ്ടും കൈകോർക്കുന്നതായി വാർത്തകൾ. ഇരുവരും ആദ്യമായി ഒന്നിച്ച ‘ മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രം ഈ വർഷം ആദ്യമാണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും, കഥ പറഞ്ഞതിലെ വ്യത്യസ്തത കൊണ്ടും അമ്പരപ്പിക്കുന്ന പരീക്ഷണ സ്വഭാവം കൊണ്ടും കേരളത്തിന് അകത്തും പുറത്തുമുള്ള നിരൂപകരുടെ കയ്യടി നേടാൻ സാധിച്ചു.
ഒരു രണ്ടാം ഭാഗം ഉണ്ടാകാനുള്ള സാധ്യതയും തുറന്നിട്ട് കൊണ്ടാണ് ലിജോ ഈ ചിത്രം അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോഴിതാ, മറ്റൊരു പുതിയ ചിത്രവുമായി ഈ കൂട്ടുകെട്ട് ഒന്നിക്കാനുള്ള സാധ്യതയുണ്ടെന്ന വാർത്തകളാണ് വരുന്നത്. ഇത്തവണ ഒരു പക്കാ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നുമാണ് സൂചന. ചിത്രത്തിന്റെ കഥാ രൂപീകരണം നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മോഹൻലാൽ, ലിജോ എന്നിവർ തങ്ങളുടെ ഇപ്പോഴത്തെ മറ്റു കമ്മിറ്റ്മെന്റുകൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഈ ചിത്രത്തിന്റെ ജോലികളിലേക്ക് കടന്നേക്കാമെന്നും വിവരങ്ങളുണ്ട്. ഏതായാലും ഈ വാർത്തയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. പക്ഷെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയും മോഹൻലാൽ എന്ന പ്രതിഭാസവും ഒരിക്കൽ കൂടി ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരും ആരാധകരും ആവേശത്തിലാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.