[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഭ്രമയുഗത്തിന് ശേഷം വില്ലനായി വീണ്ടും മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും വില്ലനായി എത്തുന്നു എന്ന് വാർത്തകൾ. ഈ വർഷം പുറത്ത് വന്ന ഭ്രമയുഗം എന്ന പീരീഡ് ഹൊറർ ഡ്രാമക്ക് ശേഷം മമ്മൂട്ടി വീണ്ടും വില്ലൻ വേഷത്തിൽ അഭിനയിക്കുന്നത്, നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണെന്നാണ് സൂചന. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് വിനായകൻ ആണെന്നും വാർത്തകൾ പറയുന്നു.

വിനായകൻ പോലീസ് ഓഫീസറുടെ വേഷം ചെയ്യുമ്പോൾ, മമ്മൂട്ടി ഒരു സൈക്കോ കില്ലർ ആയാണ് അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. നാഗർകോവിലിൽ ആണ് ചിത്രം ആരംഭിക്കുന്നത്. ചിത്രം ആരംഭിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് മമ്മൂട്ടി ജോയിൻ ചെയ്യുക. ആദ്യം പൃഥ്വിരാജ് സുകുമാരൻ, പിന്നെ ജോജു ജോർജ്, ബിജു മേനോൻ എന്നിവരെ പരിഗണിച്ച പോലീസ് വേഷമാണ് ഇപ്പോൾ വിനായകനിലേക്ക് എത്തിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുക, കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രമൊരുക്കിയ സംവിധായകനും ഛായാഗ്രാഹകനുമായ റോബി വർഗീസ് രാജ് ആണെന്നാണ് സൂചന. നേരത്തെ ജോമോൻ ടി ജോൺ ആയിരിക്കും ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ എന്നും വാർത്തകൾ വന്നിരുന്നു. സുഷിൻ ശ്യാം ആണ് ഈ മമ്മൂട്ടി- ജിതിൻ കെ ജോസ് ചിത്രത്തിന്റെ സംഗീത സംവിധായകൻ എന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. ദുൽഖർ സൽമാൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം കുറുപ്പിന്റെ സഹരചയിതാവായി ശ്രദ്ധ നേടിയ ആളാണ് ജിതിൻ കെ ജോസ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.