മലയാള സിനിമയുടെ ‘അമ്മ മുഖം എന്നറിയപ്പെടുന്ന കവിയൂർ പൊന്നമ്മ കാലയവനികക്കുള്ളിൽ മറഞ്ഞു. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ”അമ്മ” എന്ന് കേൾക്കുമ്പോൾ ഏറ്റവും ആദ്യം ഓടി വരുന്ന മുഖമാണ് കവിയൂർ പൊന്നമ്മയുടേത്. പ്രേം നസീറും സത്യനും മുതൽ മലയാളത്തിലെ ഇന്നുവരെയുള്ള എല്ലാ സൂപ്പർ താരങ്ങളുടെയും അമ്മയായി അഭിനയിച്ച ഈ നടിയോട് പ്രേക്ഷകർക്കും സഹപ്രവർത്തകർക്കുമെല്ലാം സ്വന്തം അമ്മയോടെന്ന പോലത്തെ വാത്സല്യമാണ്. എന്നാൽ പ്രേക്ഷകരുടെ മനസ്സിൽ നിത്യഹരിത ‘അമ്മ- മകൻ ജോഡി ആയി ചേക്കേറിയത് മോഹൻലാൽ എന്ന അതുല്യ നടന്റെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചതാണ്.
മോഹൻലാലിൻറെ യഥാർത്ഥ അമ്മയാണ് കവിയൂർ പൊന്നമ്മ എന്ന് വിശ്വസിച്ചവർ ഏറെയാണ്. പെറ്റമ്മ അല്ലെങ്കിലും തന്റെ പോറ്റമ്മ പോലെയാണ് കവിയൂർ പൊന്നമ്മ എന്ന് മോഹൻലാലും, താൻ പ്രസവിക്കാത്ത തന്റെ സ്വന്തം മകൻ ആണ് മോഹൻലാൽ എന്ന് പൊന്നമ്മ ചേച്ചിയും പറഞ്ഞിട്ടുള്ളത് ഒട്ടേറെ തവണ. അവരെ ഒരുമിച്ചു സ്‌ക്രീനിൽ കാണുമ്പോൾ പ്രേക്ഷകരിൽ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും മുകളിലാണ്. കവിയൂർ പൊന്നമ്മ ഷൂട്ടിങ്ങിനായി കേരളത്തിലെ പല ഭാഗത്തും ചെല്ലുമ്പോൾ, മകൻ എവിടെ എന്ന ചോദ്യം സ്ഥിരമായി ചോദിക്കുന്ന കേരളത്തിലെ മറ്റു അമ്മമാരേ കുറിച്ച് അവർ പറഞ്ഞിട്ടുണ്ട്. ഒരു മകൾ മാത്രമുള്ള കവിയൂർ പൊന്നമ്മ ആദ്യമൊക്കെ ആ ചോദ്യം കേട്ട് അമ്പരന്നെങ്കിലും, പിന്നീട് അവർക്ക് മനസ്സിലായി മോഹൻലാൽ തന്റെ മകൻ ആണെന്ന് വിശ്വസിക്കുന്ന പ്രേക്ഷക സമൂഹത്തിൽ നിന്ന് വരുന്ന ചോദ്യങ്ങളാണവ എന്ന്.
മോഹൻലാലുമൊത്ത് 50 ലധികം ചിത്രങ്ങളാണ് കവിയൂർ പൊന്നമ്മ ചെയ്തത്. അതിൽ തന്നെ, നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ഇരുപതാം നൂറ്റാണ്ട്, ഉത്സവപ്പിറ്റേന്ന്, വന്ദനം, അധിപൻ, കിരീടം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ഉള്ളടക്കം, ധനം, ഭരതം, കിഴക്കുണരും പക്ഷി, വിയറ്റ്നാം കോളനി, ഗാന്ധർവം, ചെങ്കോൽ, തേന്മാവിൻ കൊമ്പത്ത്, മായാമയൂരം, കാക്കകുയിൽ, മിസ്റ്റർ ബ്രഹ്മചാരി, വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, വടക്കുംനാഥൻ, മാമ്പഴക്കാലം, ബാബ കല്യാണി, ഇവിടം സ്വർഗമാണ് എന്നിവയെല്ലാം പ്രേക്ഷക മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ചിത്രങ്ങളാണ്.
മോഹൻലാലിൻറെ അമ്മയാവാൻ, മലയാളത്തിന്റെ ‘അമ്മ മുഖമാവാൻ ഇനി കവിയൂർ പൊന്നമ്മയില്ല. അവർ ബാക്കിയാക്കി പോകുന്നത് മാതൃ സ്നേഹത്തിന്റെ മധുരം പകരുന്ന, എന്നും ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളും വലിയ സിന്ദൂര പൊട്ടും നിറഞ്ഞ ചിരിയുമായി മക്കളെ വരവേൽക്കുന്ന ഒരമ്മയുടെ മുഖവുമാണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.