മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നത്. ജനുവരി പത്തിന് ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മേരി ജോൺ ക്രീയേറ്റീവ്ന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിമ്സിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബ് എന്നിവർ ചേർന്നാണ്. പൂർണ്ണമായും രാജസ്ഥാനിലാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചു കൂടുതൽ വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നത് മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനാണ്. ഈ ചിത്രം കാണാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും തനിക്ക് ഇതിന്റെ കഥ അറിയാമെന്നും പൃഥ്വിരാജ് പറയുന്നു. ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും മോഹൻലാൽ എന്ന മഹാനടനെ ഇതുവരെ കാണാത്ത രീതിയിൽ ലിജോ അവതരിപ്പിക്കാൻ പോകുന്ന, ഒരു പക്കാ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തന്നെയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറയുന്നു.
പുറത്ത് പലർക്കും അറിയാവുന്നതിനേക്കാൾ വലിയ ചിത്രമാണ് ഇതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നു. ഗുസ്തിയുടെ പശ്‌ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് വാർത്തകൾ വന്നിരുന്നു. മാത്രമല്ല, ബോളിവുഡ് താരങ്ങളായ രാധിക ആപ്‌തെ, വിദ്യുത് ജമാൽ എന്നിവർ ഇതിന്റെ താരനിരയിൽ ഉണ്ടാകുമെന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. ഗോകുൽ ദാസ് കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കാൻ പോകുന്നത് മധു നീലകണ്ഠനും, ഇതിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളയുമാണ്. ഈ ചിത്രത്തിന്റെ താരനിരയുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ക്രിസ്മസ്/ പുതുവർഷ സമയത്ത് പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.