മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം പ്രഖ്യാപിച്ചു. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ ആണ്. സെഞ്ച്വറി ഫിലിംസ് , മാക്സ് ലാബ് എന്നിവരാണ് ഇതിന്റെ നിർമ്മാണത്തിൽ അദ്ദേഹവുമായി സഹകരിക്കുക. ചെമ്പോത്ത് സൈമൺ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത് എന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വാർത്തകൾ പരന്നിരുന്നു. ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങാൻ പോകുന്നത് എന്നും സൂചനയുണ്ട്. ആന്ധ്ര, രാജസ്ഥാൻ തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തിയാക്കാനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടക്കുകയാണ്. അടുത്ത വർഷം ജനുവരിയിലാണ് ഈ ചിത്രം ആരംഭിക്കുക. മോഹൻലാലിനൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാകും.
മോഹൻലാൽ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ജീത്തു ജോസഫ് ചിത്രം റാം കഴിഞ്ഞാൽ ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. ആന്ധ്രയിലെ മലനിരകളിലുള്ള ഗ്രാമത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുങ്ങാൻ പോകുന്ന ഈ ചിത്രത്തിന്റെ കഥ ഒരു മിത്തിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്നും വാർത്തകളുണ്ട്. ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പി എസ് റഫീഖ് ആണെന്നും പ്രശാന്ത് പിള്ളൈയാണ് ഇതിനു സംഗീതമൊരുക്കുകയെന്നും വാർത്തകൾ വരുന്നുണ്ട്. മോഹൻലാലിനൊപ്പം ഈ ചിത്രത്തിൽ ആന്റണി വര്ഗീസ്, ചെമ്പൻ വിനോദ്, വിനായകൻ, ജോജു ജോർജ് എന്നിവരും വേഷമിടുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഏതായാലും വലിയ ബിഡ്‌ജറ്റിൽ ഒരുക്കുന്ന ഒരു പീരീഡ് ചിത്രം കൂടിയായ ഈ മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി പ്രൊജക്റ്റ് പാൻ ഇന്ത്യൻ ലെവലിൽ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.