ദൃശ്യം രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള മോഹൻലാലിന്റെ പുതിയ രൂപം ആരാധകരും സിനിമ പ്രേമികളും അടുത്തിടെ ഏറ്റടുക്കുകയുണ്ടായി. ഇപ്പോൾ രാവണനായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലങ്കാലക്ഷ്മി എന്ന നാടകത്തിന്റെ ഷൂട്ടിംഗ് സ്റ്റില്ലുകളാണ് ഇവയെല്ലാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് ചെന്നൈയിൽ ആയിരുന്നപ്പോൾ നീണ്ട താടി താരം വളർത്തിയിരുന്നു. കേരളത്തിൽ വന്നതിന് ശേഷം താരം ക്വാറന്റെയിനിൽ ഇരിക്കുകയും പിന്നീട് ഷൂട്ടിങ്ങിൽ ഭാഗമാവുകയായിരുന്നു. ഏഷ്യാനെറ്റ് ഓണത്തിന് ഒരുക്കുന്ന പരിപാടിയ്ക്ക് വേണ്ടിയാണ് താരം രാവണനായി വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏഷ്യാനെറ്റിന്റെ ഈ വർഷത്തെ ഓണം സ്‌പെഷ്യൽ പ്രോഗ്രാമുകളിൽ മോഹൻലാൽ നിറഞ്ഞു നിൽക്കും എന്ന കാര്യത്തിൽ തീർച്ച. പരിപാടിയുടെ റിഹേഴ്‌സൽ ചിത്രങ്ങൾ ഇതിനോടകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. മുടിയും താടിയും നീട്ടി വളർത്തിയ മോഹൻലാലിന്റെ പുതിയ രൂപം ആരാധകർ ആഘോഷമാക്കുകയാണ്. സെപ്റ്റംബർ ആദ്യ വാരം സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഏഷ്യാനെറ്റിന്റെ ഓണം സ്‌പെഷ്യൽ ഷൂട്ടിന് ശേഷം താരം ലോക്കെഷനിൽ ഭാഗമാവും. ലോക്ക് ഡൗൺ പ്രോട്ടോക്കോളും എല്ലാം പാലിച്ചുകൊണ്ട് ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം ഷൂട്ടിംഗ് പാതി വഴിയിലാണ് നിൽക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ആയിരിക്കും റാം പൂർത്തീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഷെയ്ൻ…
വിഷ്ണു മഞ്ചു നായകനായ പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പുറത്ത്. 2025 ഏപ്രിൽ 25 നാണ് ചിത്രം…
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആട് ജീവ്തം ഓസ്കാറിലേക്ക് എന്ന് വാർത്തകൾ. അതിന്റെ തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ എന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ തീർക്കുന്ന തിരക്കിലാണ്. ഡിസംബർ ആദ്യ വാരത്തിലാണ് പൃഥ്വിരാജ് ഒരുക്കുന്ന…
ബേസിൽ ജോസഫ് - നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്ത സൂക്ഷ്മദർശിനി സൂപ്പർ വിജയത്തിലേക്ക്.…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
This website uses cookies.