[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വില നിർണയിക്കുമ്പോൾ ശ്രദ്ധിക്കണം; പുതിയ മഹീന്ദ്ര ഥാർ ഓടിച്ച അനുഭവം പങ്കുവെച്ചു പൃഥ്വിരാജ്

മലയാള സിനിമയിലെ യുവനടന്മാറിൽ ഏറ്റവും വാഹന കമ്പമുള്ള വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ്. ആഡംബര വാഹനങ്ങൾ ഓടിക്കുന്നതിലും സ്വന്തമാക്കുന്നതിലും താരം എന്നും മുന്നിൽ തന്നെയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്ന വാഹനമാണ് മഹീന്ദ്രയുടെ പുതിയ ഥാർ. ഇന്ത്യയുടെ സ്വന്തം ഓഫ് റോഡ് വാഹനം എന്നാണ് താർ അറിയപ്പെടുന്നത്. പൃഥ്വിരാജ് അടുത്തിടെ പുതിയ ഥാർ ഓടിക്കുകയും തന്റെ അനുഭവം ട്വിറ്റെർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഡിസൈനിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിലും മികച്ച അനുഭവം തരുന്ന വാഹനമാണെന്ന് അദ്ദേഹം കുറിക്കുകയുണ്ടായി.

വാഹനത്തിന്റെ വില നിര്ണയിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പൃഥ്വിരാജ് നിർദ്ദേശിക്കുകയുണ്ടായി. എല്ലാ കാര്യത്തിലും മികച്ച നിൽക്കുന്ന ഈ വാഹനത്തിന്റെ ഫീൽ ഗുഡ് മീറ്ററിന് ഹൈ സ്‌കോറാണ് താൻ നൽകുകയെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. തന്റെ ഈ അഭിപ്രായം പണി വാങ്ങി ചെയ്യുന്ന പ്രമോഷൻ അല്ലെന്നും താരം സൂചിപ്പിക്കുകയുണ്ടായി. മഹീന്ദ്രയുടെ ചെയർമാനായ ആനന്ദ് മഹീന്ദ്രയെ താരം ട്വിറ്ററിൽ മെൻഷൻ ചെയ്‌തട്ടിട്ടുണ്ട്. ഇപ്പോൾ ലംബോർഗിനിയിൽ എപ്പോഴും സഞ്ചരിക്കുന്ന പൃഥ്വിരാജ് മഹീന്ദ്രയുടെ പുതിയ ഥാർ സ്വന്തമാക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കേരളത്തിൽ ഇതിനോടകം വൻ സ്വീകാരിത തന്നെയാണ് മഹീന്ദ്രയുടെ ഥാറിന് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ട്വിറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ അഭിപ്രായം മഹീന്ദ്രയുടെ പുതിയ വാഹനത്തിന് ഒരു ഫ്രീ പ്രമോഷൻ തന്നെയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.