മലയാള സിനിമയിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നതും തകർക്കുന്നതും ഒരേ ഒരാൾ, മോഹൻലാൽ. മലയാള സിനിമയിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും കൈവശമുള്ള മോഹൻലാൽ തന്റെ തന്നെ റെക്കോർഡുകൾ വീണ്ടും വീണ്ടും തിരുത്തിക്കൊണ്ടു മലയാള സിനിമയെ വേറെ ലെവലിൽ ആണ് എത്തിക്കുന്നത്. ഇപ്പോഴിതാ ആ കാര്യം പറഞ്ഞു കൊണ്ട് ഗൂഗിൾ ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നതും വൈറൽ ആയിരിക്കുകയാണ്. ലൂസിഫർ എന്ന മോഹൻലാൽ ചിത്രം കേരളത്തിന് അകത്തും പുറത്തും ഇന്ത്യക്കു പുറത്തുമെല്ലാം തരംഗമായി മാറുമ്പോൾ ഗൂഗിൾ പറയുന്നു, റെക്കോർഡുകൾ എല്ലാം തകർക്കുന്ന ആ ഹീറോ , അത് മോഹൻലാൽ ആണെന്ന്. മോഹൻലാലിനൊപ്പം യുവരാജ് സിങ്ങിനെയും സൂചിപ്പിക്കുന്ന ഒരു അനിമേഷൻ വീഡിയോ കൂടി ഗൂഗിൾ ട്വീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഗൂഗിൾ ട്രെൻഡിങ്ങിൽ ഏറ്റവും മുകളിൽ ആണ് ലൂസിഫറിന്റെയും മോഹൻലാലിന്റേയും സ്ഥാനം.
അതോടൊപ്പം ഇപ്പോൾ കട്ടക്ക് നിൽക്കുന്നത് യുവരാജ് സിങ്ങും മിയാമി ഓപ്പൺ ടെന്നീസ് ടൂർണ്ണമെന്റ് ട്വീറ്റുകളും ആണ്. ഈ സാഹചര്യത്തിൽ ആണ് ഗൂഗിൾ ഇന്ത്യയുടെ ട്വീറ്റ്. ആദ്യമായാണ് ഒരു മലയാള നടനെ കുറിച്ച് ഇത്തരത്തിൽ ഉള്ള ഒരു ട്വീറ്റ് ഗൂഗിൾ ഇന്ത്യ ഇടുന്നതു എന്നതും അഭിമാനകരമായ കാര്യമാണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. മുരളി ഗോപിയുടെ രചനയിൽ പുറത്തു വന്ന ഈ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത്, ടോവിനോ തോമസ് എന്നിവരും അതിഥി വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഉണ്ട്. ലൂസിഫറിന് ഒരു ടിക്കറ്റു കിട്ടാൻ കേരളത്തിൽ ജനങ്ങൾ നെട്ടോട്ടമോടുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.