കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇപ്പോൾ തന്റെ സംവിധാന സംരംഭമായ ബറോസിന്റെ ജോലികളിലാണ്. ഇനി അദ്ദേഹം ചെയ്യാൻ പോകുന്നത് ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രമാണ്. പകുതി ഷൂട്ടിംഗ് കഴിഞ്ഞ ഈ ചിത്രം ജൂലൈ മാസത്തിൽ വിദേശത്തുവെച്ച് ബാക്കി പകുതി ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനു ശേഷം മോഹൻലാൽ ചെയ്യാൻ പോകുന്നത് ഏതു ചിത്രമായിരിക്കുമെന്നുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അനൂപ് സത്യൻ, ടിനു പാപ്പച്ചൻ, ഡിജോ ജോസ് ആന്റണി എന്നിവർക്ക് മോഹൻലാൽ ഡേറ്റ് നൽകിയെന്ന് സൂചനയുണ്ടെങ്കിലും, ആ ചിത്രങ്ങൾ ഉടനെ ഉണ്ടാവില്ലയെന്നും, റാം കഴിഞ്ഞാൽ മോഹൻലാൽ ചെയ്യാൻ പോകുന്നത് ഒരു ജോഷി ചിത്രമാണെന്നുമാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. ജോഷിക്ക് നേരത്തെ തന്നെ കൊടുത്ത ഡേറ്റ് ആണെന്നും, സൂപ്പർ ഹിറ്റ് ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസ് രചിച്ച അഭിലാഷ് എൻ ചന്ദ്രനാണ് ഈ മോഹൻലാൽ- ജോഷി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നുമാണ് സൂചന.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും ചിത്രം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റാം കഴിഞ്ഞു മോഹൻലാൽ ചെയ്യാൻ പോകുന്ന ചിത്രം ഇതാണോ എന്നതിന് ഇപ്പോഴും സ്ഥിതീകരണം ലഭിച്ചിട്ടുമില്ല. മേല്പറഞ്ഞവരുടെ ചിത്രങ്ങൾ കൂടാതെ ജീത്തു ജോസഫ് ഒരുക്കാൻ പോകുന്ന മറ്റൊരു ചിത്രം, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ എന്നിവയും മോഹൻലാൽ കമ്മിറ്റ് ചെയ്തു കഴിഞ്ഞ ചിത്രങ്ങളാണ്. ഇവ കൂടാതെ മലയാള സിനിമാ പ്രേമികളെ ഞെട്ടിക്കാൻ പോകുന്ന ചില വമ്പൻ ചിത്രങ്ങളും മോഹൻലാൽ നായകനായി അണിയറയിൽ ഒരുങ്ങുകയാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.