മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ വീണ്ടും മാസ്റ്റർ ഡയറക്ടർ ജോഷിയുമായി ഒന്നിക്കുന്നു എന്ന വാർത്തകളാണ് വരുന്നത്. ജോഷി സംവിധാനം ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ അഭിനയിക്കാനുള്ള കരാർ മോഹൻലാൽ ഒപ്പ് വെച്ചു കഴിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിടുന്നത്. വമ്പൻ ബഡ്ജറ്റിലൊരുങ്ങാൻ പോകുന്ന ഈ മോഹൻലാൽ- ജോഷി ചിത്രത്തിന് തിരക്കഥ രചിക്കുന്നത് പ്രശസ്ത നടനും രചയിതാവുമായ ചെമ്പൻ വിനോദാണ്. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെയാണ് ചെമ്പൻ വിനോദ് ഒരു രചയിതാവ് എന്ന നിലയിൽ ശ്രദ്ധ നേടുന്നത്. അതിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴി എന്ന അഷ്‌റഫ് ഹംസ ചിത്രത്തിലൂടെയും ചെമ്പൻ വിനോദ് ഒരു എഴുത്തുകാരനെന്ന നിലയിൽ ശ്രദ്ധ നേടി. ഇപ്പോഴിതാ ഒരു സൂപ്പർ താര ചിത്രവുമായി മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ആയ ജോഷിക്കൊപ്പം എത്തുകയാണ് ഈ പ്രതിഭ.
കേരളത്തിലും വിദേശത്തുമായാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ അമേരിക്കയിൽ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ താരനിര, മറ്റ് വിവരങ്ങളെന്നിവ വൈകാതെ തന്നെ പുറത്തു വിടും. ഇപ്പോൾ ജീത്തു ജോസഫിന്റെ നേര് പൂർത്തിയാക്കിയ മോഹൻലാലിന് ഇനി ചെയ്ത് തീർക്കാനുള്ളത് പാൻ ഇന്ത്യൻ ചിത്രം വൃഷഭ, ജീത്തു ജോസഫിന്റെ തന്നെ റാം സീരിസ് എന്നിവയാണ്. പൃഥ്വിരാജ് സുകുമാരൻ ഒരുക്കാൻ പോകുന്ന എംപുരാൻ, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം എന്നിവയാണ് മോഹൻലാൽ വൈകാതെ ആരംഭിക്കാൻ പോകുന്ന പ്രൊജെക്ടുകൾ. ജോജു ജോർജ് നായകനായ ആന്റണിയാണ് ജോഷി സംവിധാനം ചെയ്ത് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ഈ ആക്ഷൻ ത്രില്ലർ ഒക്ടോബറിൽ റിലീസ് ചെയ്യും.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.