മലയാള സിനിമ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം ലൂസിഫറിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന വമ്പൻ ബഡ്ജറ്റിൽ അണിയിരിച്ചൊരുക്കുന്ന മോഹൻലാൽ – പൃത്വിരാജ് ചിത്രം ജൂണിൽ ഷൂട്ടിങ് ആരംഭിക്കും എന്നാണ് പുതുതായി വരുന്ന വാർത്തകൾ. മലയാളത്തിലെ ഏറ്റവും വലിയ രണ്ട് താരങ്ങൾ ഒന്നിക്കുന്ന ചിത്രം എന്നത് കൊണ്ട് തന്നെ ആരാധകരും വലിയ കാത്തിരിപ്പിലാണ്. പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദിന് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. കമ്മാര സംഭവത്തിന് ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ലൂസിഫർ. ചിത്രം ആരാധകരെ കൂടി സംതൃപ്തിപ്പെടുത്തുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്ന് മുൻപ് മുരളി ഗോപി അറിയിച്ചിരുന്നു
മോഹൻലാൽ ഇപ്പോൾ ഒടിയന്റെ ഷൂട്ടിംങ് തിരക്കുകളിലാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യുൾ പാലക്കാടും പരിസരപ്രദേശത്തുമായി നടക്കുകയാണ്. വി. എ. ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം നിർമ്മിക്കുന്നതും ആന്റണി പെരുമ്പാവൂരാണ്. ഒടിയന് വേണ്ടി ലാലേട്ടൻ നടത്തിയ മേക്കോവർ വളരെയധികം ചർച്ചയായിരുന്നു. ഒടിയന്റെ രണ്ടു മാസത്തോളം നീണ്ട് നിൽക്കുന്ന അവസാന ഷെഡ്യൂളിന് ശേഷമായിരിക്കും. വ്യത്യസ്ത ഗെറ്റപ്പിൽ ലൂസിഫറിലേക്ക് എത്തുക. മെയ് മാസത്തിൽ ആരംഭിക്കും എന്നു മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു എങ്കിലും പൃത്വിയും മോഹൻലാലും തിരക്കിലായതാണ് ചിത്രം ഇത്രയേറെ ഷൂട്ടിങ് വൈകുവാൻ കാരണം. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായിട്ട് ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം പൃത്വി നടത്തിയത്. അന്ന് മുതൽ ഉള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് അറുതി വരുത്തിയാണ് പുതിയ വാർത്ത വരുന്നത്. 25 കോടിയോളം മുതൽമുടക്കുള്ള ചിത്രം ഈ വർഷം അവസാനത്തോട് കൂടി പുറത്തിങ്ങുമെന്നാണ് കരുതുന്നത്.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.