കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു വാർത്തയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നു എന്നത്. രജനികാന്ത് നായകനായി എത്തുന്ന ജയിലർ എന്ന ചിത്രത്തിലാണ് അതിഥി താരമായി മോഹൻലാൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹൈദരാബാദ് സെറ്റിൽ മോഹൻലാൽ ഇന്ന് ജോയിൻ ചെയ്തു എന്ന വാർത്തയാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നും നാളെയുമായി രണ്ട് ദിവസമാണ് മോഹൻലാലിന് ഈ ചിത്രത്തിൽ ഷൂട്ട് ഉണ്ടാവുക. ഒരു കംപ്ലീറ്റ് സർപ്രൈസ് പാക്കേജ് ആയാണ് മോഹൻലാൽ കഥാപാത്രം ഈ ചിത്രത്തിൽ വരിക എന്നാണ് സൂചന. ഇതാദ്യമായാണ് മോഹൻലാൽ രജനികാന്തിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത് എന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.
അമിതാബ് ബച്ചൻ, കമൽ ഹാസൻ, എൻ ടി ആർ, രാജ് കുമാർ, ശിവാജി ഗണേശൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളുടെയെല്ലാമൊപ്പം വേഷമിട്ട താരമാണ് മോഹൻലാൽ. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു, മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനിൽ കമൽ ഹാസൻ അതിഥി വേഷം ചെയ്യും. രജനികാന്ത് ചിത്രമായ ജയിലറിലെ അതിഥി വേഷം ഷൂട്ട് ചെയ്തതിന് ശേഷം മോഹൻലാൽ ജോയിൻ ചെയ്യാൻ പോകുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലാണ്. കോലമാവ് കോകില, ഡോക്ടർ എന്നീ വലിയ ഹിറ്റുകളും ബീസ്റ്റ് എന്ന ദളപതി വിജയ് ചിത്രവും ഒരുക്കിയ നെൽസൺ ദിലീപ്കുമാർ ആണ് ജയിലർ സംവിധാനം ചെയ്യുന്നത്. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും അഭിനയിക്കുന്ന ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.