ഹാട്രിക്ക് വിജയം മോഹൻലാലുമൊത്ത് നേടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റിനും ദൃശ്യം 2 എന്ന ഗ്ലോബൽ ഒടിടി ഹിറ്റിനു ശേഷം ഈ കൂട്ടുകെട്ടിൽ പുറത്ത് വന്ന ചിത്രമാണ് ട്വൽത് മാൻ. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ഈ കൂട്ടുകെട്ടിന് മറ്റൊരു വിജയം കൂടി സമ്മാനിച്ചിരിക്കുകയാണ്. ഇപ്പോഴിതാ റാം എന്ന പുതിയ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവർ. നേരത്തെ പകുതിയോളം ഷൂട്ട് പൂർത്തിയാക്കിയ ഈ ആക്ഷൻ ത്രില്ലർ ചിത്രം കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടു പോയത്. ബ്രിട്ടനിൽ അവസാന ഷെഡ്യൂൾ ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴ് നടി തൃഷയാണ് നായികാ വേഷം ചെയ്യുന്നത്. ജൂലൈ മാസത്തിൽ റാമിന്റെ ഷൂട്ടിങ് വീണ്ടുമാരംഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
എന്നാൽ റാം കഴിഞ്ഞു ചെയ്യാൻ താൻ കമ്മിറ്റ് ചെയ്ത ചിത്രങ്ങളിൽ ഒരു മോഹൻലാൽ ചിത്രം കൂടിയുണ്ടെന്നും വളരെ നല്ല ഒരു പ്രമേയമാണ് ആ ചിത്രം ചർച്ച ചെയ്യുകയെന്നും ജീത്തു ജോസഫ് പറയുന്നു. ആശീർവാദ് സിനിമാസായിരിക്കും ആ ചിത്രം നിർമ്മിക്കുകയെന്നും ജീത്തു ജോസഫ് പറഞ്ഞു. അത് കൂടാതെ ഒരു ഹിന്ദി ചിത്രം, ഒരു തമിഴ് ചിത്രം എന്നിവയും താൻ വൈകാതെ ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആസിഫ് അലി നായകനായ കൂമൻ എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ അടുത്ത റിലീസ്. അതുപോലെ തന്റെ ആദ്യ ചിത്രമായ ഡിറ്റക്ടീവിന്റെ രണ്ടാം ഭാഗമായി പണ്ടാലോചിച്ച ഒരു ത്രില്ലർ ചിത്രത്തിന്റെ കഥയും, മുഴുവനായി ഇപ്പോൾ കയ്യിലുണ്ടെന്നും അതും സിനിമയായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇതിനെല്ലാം പുറമെ ദൃശ്യം 3 എന്ന ചിത്രവും ഒരുക്കാനുള്ള ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.