മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നേര് ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന ഈ ചിത്രം ആദ്യ നാല് ദിവസം പിന്നിടുമ്പോൾ നടത്തുന്നത് അമ്പരപ്പിക്കുന്ന ബോക്സ് ഓഫീസ് തൂക്ക് ആണ്. പാൻ ഇന്ത്യൻ ചിത്രമായ സലാർ, വമ്പൻ ഹൈപ്പിൽ വന്ന ബോളിവുഡ് ചിത്രമായ ഡങ്കി എന്നിവക്കൊപ്പം ക്ലാഷ് റിലീസായി നേര് എത്തുമ്പോൾ പ്രവചനങ്ങൾ പലപ്പോഴും ഈ ചിത്രത്തിന് എതിരായിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തുന്ന മഹാവിജയമാണ് നേര് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ 4 ദിനം കൊണ്ട് നേര് നേടിയ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 30 കോടിയോളമാണ്. കേരളത്തിൽ നിന്ന് 12 കോടിയോളം ആദ്യ 4 ദിനം കൊണ്ട് നേടിയ ഈ ചിത്രം വിദേശ മാർക്കറ്റിൽ നിന്ന് നേടിയത് 16 കോടിയോളം ഗ്രോസ് ആണ്.
വലിയ ക്ലാഷ് റിലീസുകൾ ഉള്ളത് കൊണ്ട് ലിമിറ്റഡ് റിലീസ് ആയി എത്തിയിട്ട് പോലും വിദേശ മാർക്കറ്റിൽ വമ്പൻ ട്രെൻഡിങ് ആണ് നേര് നടത്തുന്നത്. അതിനിടയിൽ ആദ്യ 4 ദിവസവും ബുക്ക് മൈ ഷോയിൽ ഒരു ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിറ്റു പോകുന്ന 2023 ലെ ആദ്യ മലയാള ചിത്രമായും നേര് മാറി. ആദ്യ ദിനം 102K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി മാത്രം നേരിന് വിറ്റു പോയതെങ്കിൽ രണ്ടാം ദിനം അത് 124K ആയിരുന്നു. മൂന്നാം ദിനം അത് വീണ്ടും വർധിക്കുകയും 138K ആയി മാറുകയും ചെയ്തു. നാലാം ദിവസം 145K ടിക്കറ്റുകളാണ് പോയത്. ഏകദേശം 5 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതിനോടകം ബുക്ക് മൈ ഷോ വഴി മാത്രം നേരിന് വിറ്റു പോയിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസീലൻഡ്, അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിലൊക്കെ ലിമിറ്റഡ് റിലീസ് വെച്ച് ഗംഭീര കളക്ഷൻ നേടുന്ന നേര്, ഗൾഫിലും റെക്കോർഡ് ഗ്രോസിലേക്കാണ് കുതിക്കുന്നത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് വ്യാപിക്കുന്നതോടെ ക്രിസ്മസ് അവധിക്കാലം കൂടി കഴിയുമ്പോൾ നേരിന്റെ ബോക്സ് ഓഫീസ് കളക്ഷൻ എവിടെ ചെന്ന് നിൽക്കുമെന്ന് പ്രവചിക്കാൻ പോലും കഴിയാത്ത തരത്തിലാണ് ഈ ജീത്തു ജോസഫ് ചിത്രം കുതിക്കുന്നത്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.