മെലിഞ്ഞു സുന്ദരനായ മോഹൻലാലിൻറെ വിവിധ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. എല്ലാവരുടെയും ചർച്ച മോഹൻലാലിൻറെ ഈ കിടിലൻ മേക് ഓവറിനെ കുറിച്ച് മാത്രമാണ്. ഇപ്പോൾ കണ്ടാൽ ഒരു മുപ്പതുകാരനെ പോലെ യൗവനം തുളുമ്പുന്ന ലുക്കിൽ ആണ് മോഹൻലാൽ എന്നത് ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമേകുന്ന കാര്യമാണ്. ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടിയാണു മോഹൻലാൽ ഈ കിടിലൻ മേക് ഓവർ നടത്തിയത് എങ്കിലും ഈ പുതിയ ലുക്കിൽ മോഹൻലാൽ ആദ്യം എത്തുക ഒടിയൻ ആയി അല്ല എന്നാണ് അറിയാൻ കഴിയുന്നത്.
ഒടിയൻ എന്ന ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ അടുത്ത മാസം രണ്ടാം വാരം മാത്രമേ ആരംഭിക്കു. അതിനു മുൻപ് മോഹൻലാൽ അഭിനയിക്കാൻ പോകുന്നത് അജോയ് വർമ്മ എന്ന ബോളിവുഡ് സംവിധായകൻ ഒരുക്കുന്ന ഒരു ത്രില്ലർ ചിത്രത്തിൽ ആയിരിക്കും.
നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ്. ജനുവരി രണ്ടാം വാരം മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം മംഗോളിയയ്യിൽ ആയിരിക്കും ചിത്രീകരണം തുടങ്ങുക എന്നും വാർത്തകൾ ഉണ്ട്. മുംബൈ, തായ്‌ലൻഡ് എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യാൻ സാധ്യത ഉള്ള ഈ ചിത്രത്തിന് വേണ്ടി തന്റെ മുപ്പതു ദിവസം ആണ് മോഹൻലാൽ നൽകിയിരിക്കുന്നത് എന്നാണ് സൂചന.
ഒടിയൻ റിലീസ് അപ്പോൾ ഓണത്തിന് ആയിരിക്കും എന്നുറപ്പായി കഴിഞ്ഞു. അതിനു മുൻപേ തന്നെ അജോയ് വർമ്മ ചിത്രം റിലീസ് ചെയ്യും എന്നുള്ളതിനാൽ പുതിയ കിടിലൻ ലുക്കിൽ മോഹൻലാലിനെ നമ്മൾ ആദ്യമായി വെള്ളിത്തിരയിൽ കാണാൻ പോകുന്നത് ഈ ത്രില്ലറിലൂടെ ആവും. ഏതായാലും മോഹൻലാൽ തന്റെ പുതിയ രൂപ ഭാവത്തിൽ കഥാപാത്രമായി മാറുന്നത് കാണാൻ കാത്തിരിക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.