[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വീണ്ടും വിനായകൻ തരംഗം , ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് ശ്രദ്ധ നേടുന്നു

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ജയസൂര്യ ചിത്രം ആട് 2 . ആ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ കഥാത്രം ആയിരുന്നു വിനായകൻ അവതരിപ്പിച്ച ഡ്യൂഡ് അഥവാ ദാമോദരനുണ്ണി മകൻ ദിൽമാൻ ഇടക്കൊച്ചി. പ്രേക്ഷകർ ആവേശത്തോടെയും ആർപ്പു വിളികളോടെയുമാണ് വിനായകന്റെ ആ കഥാപാത്രത്തെ സ്വീകരിച്ചത്. ഇപ്പോഴിതാ ആട് 2 ഉം ഡ്യൂടും പ്രേക്ഷകരുടെ കയ്യടി വാങ്ങി പ്രദർശനം നടന്നു കൊണ്ടിരിക്കെ തന്നെ വിനായകന്റെ മറ്റൊരു കഥാപാത്രവും കൂടി മലയാളി പ്രേക്ഷകരുടെ ഇടയിൽ തരംഗം ആവുകയാണ്. അനിൽ രാധകൃഷ്ണൻ മേനോൻ ഒരുക്കിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ ബ്രദർ വറീത് എന്ന കഥാപാത്രം ആയാണ് വിനായകൻ ഇത്തവണ പ്രേക്ഷകരുടെ കയ്യടി നേടുന്നത്.

ബ്രദർ വറീത് ആയുള്ള വിനായകന്റെ ഇൻട്രൊഡക്ഷൻ സീൻ മുതൽ തിയേറ്ററിൽ പൊട്ടിച്ചിരികളും ആർപ്പു വിളികളും കയ്യടികളുടെ മുഴക്കവുമാണ്. ബ്രദർ വറീത് ആയി കിടിലൻ പെർഫോമൻസ് ആണ് വിനായകൻ കാഴ്ച വെച്ചിരിക്കുന്നത്. ബ്രദർമാരുടെ തനതായ ഭാഷ ശൈലിയിൽ വളരെ രസകരമായ ശരീര ഭാഷ കൂടി ചേർത്ത് വിനായകൻ കത്തി കയറിയപ്പോൾ പ്രേക്ഷകർ എല്ലാം മറന്നു പൊട്ടി ചിരിച്ചു. അതോടൊപ്പം പഞ്ച് ഡയലോഗുകളുമായും ഈ കഥാപാത്രം കളം നിറഞ്ഞപ്പോൾ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

മികച്ച പ്രേക്ഷകാഭിപ്രായവും ആയി നിറഞ്ഞ സദസ്സിൽ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് കുതിപ്പ് തുടങ്ങി കഴിഞ്ഞു എന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകനും കളക്ടർ ആയ പ്രശാന്ത് നായരും ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, സിദ്ദിഖ്, നൈല ഉഷ, വിനായകൻ, നെടുമുടി വേണു, പിന്നെ സത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം എന്നിവരുടെ മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.