നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നാൽപ്പതു മിനിറ്റോളം വരുന്ന നിർണ്ണായകമായ ഒരു അതിഥി വേഷം ആണ് ചെയ്യുന്നത്. ചരിത്ര കഥാപാത്രം ആയ ഇത്തിക്കര പക്കി ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഹൻലാൽ തന്നെ രണ്ടു ദിവസം മുൻപേ പുറത്തു വിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറിയ ആ ഫസ്റ്റ് ലുക്കിന് പുറമെ ഇന്നലെ എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ഗ്ലാഡിയേറ്ററിലെ റസൽ ക്രോവിനെ ഓർമിപ്പിക്കുന്ന ലുക്കിൽ ആണ് ഇത്തിക്കര പക്കി ആയി മോഹൻലാൽ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മോഹൻലാലിന്റെ പുതിയ സ്റ്റില്ലുകൾ കൂടി പുറത്തു വന്നിരിക്കുകയാണ്.
ഈ സ്റ്റില്ലുകൾ പുറത്തു വന്ന നിമിഷം മുതൽ ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ മോഹൻലാൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. അഡാർ ലവിലെ ഗാനവും നടിയും ആയിരുന്നു മൂന്നു ദിവസം മുൻപ് വരെ സോഷ്യൽ മീഡിയ ഭരിച്ചതെങ്കിൽ ഇപ്പോൾ മോഹൻലാലിന്റെ അഡാർ ലുക്ക് ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്നു പറയാം. പിരിച്ച മീശയും ചെറിയ മുടിയും പരുക്കൻ ഭാവവും ആയി എത്തിയ പക്കി ആയി മോഹൻലാൽ ഇപ്പോഴേ വിസ്മയിപ്പിക്കുകയാണ് മലയാളി പ്രേക്ഷകരെ. സിനിമാപ്രവർത്തകർ പോലും ഈ ലുക്ക് ഷെയർ ചെയ്ത് രംഗത്തു വന്നു കഴിഞ്ഞു.
ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. പ്രിയ ആനന്ദ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയങ്ക തിമേഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദർ സംഗീതം പകരുന്ന ഈ ചിത്രത്തിന് സൗണ്ട് ഡിസൈൻ ചെയ്യുന്നത് ബാഹുബലിയിൽ സൗണ്ട് ഡിസൈൻ ചെയ്ത സതീഷ് ആണ്.ബോളിവുഡ് ക്യാമറാമാൻ ആയ ബിനോദ് പ്രധാൻ ആണ് കായംകുളം കൊച്ചുണ്ണിക്കു വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത്. ഈ വർഷം ഓണം റീലീസ് ആയി ഈ ചിത്രം പ്രദർശനത്തിന് എത്തും.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.