മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ ആണെന്നാണ് സിനിമയിലെ ഇതിഹാസങ്ങൾ തന്നെ വിശേഷിപ്പിക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും ആണ് ഇന്ത്യൻ സിനിമയുടെ ഈ നടനവിസ്മയം. യശ്ശശരീരനായ പ്രേം നസീറിന് ശേഷം മലയാളികൾ ഇത്രയധികം മറ്റൊരു നടനെയും സനേഹിച്ചിട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് പ്രശസ്ത നടൻ അജു വർഗീസ് ഇട്ട ഫേസ്ബുക് പോസ്റ്റും ഇട്ടിമാണി ലൊക്കേഷൻ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മോഹൻലാലിനെ ഒരു മാന്ത്രികൻ എന്ന് വിളിക്കാൻ ആണ് തനിക്കിഷ്ടം എന്നും അജു വർഗീസ് പറയുന്നു.
കഴിഞ്ഞ നാൽപ്പതു വർഷത്തിൽ അധികമായി സിനിമയിൽ ഉള്ള മോഹൻലാൽ മുപ്പത്തിയഞ്ചു വർഷത്തോളമായി മലയാള സിനിമയിലെ ഏറ്റവും വലിയ താരമാണ്. അദ്ദേഹത്തിന്റെ ഓരോ ദിവസവും സിനിമാ ചിത്രീകരണവും, ഒരുപാട് പേരെ കണ്ടും, സംസാരിച്ചും, കഥകൾ കേട്ടും, യാത്രകൾ ചെയ്‌തും ആണ് മുന്നോട്ടു പോകുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള ഒരു താരം ആയിട്ട് പോലും എന്നും സിനിമാ ലൊക്കേഷനുകളിൽ തന്നെ കാണാൻ എത്തുന്ന ആരാധകരെ അദ്ദേഹം ചേർത്ത് പിടിക്കുന്നതിന്റെ അത്ഭുതം ആണ് അജു വർഗീസ് പങ്കു വെക്കുന്നത്. തന്നെ കാണാൻ വരുന്ന ഒരാളെ പോലും നിരാശരാക്കാതെ അവരോടൊപ്പം ഫോട്ടോ എടുത്തും, സംസാരിച്ചും അവരെ ഒരുപാട് സന്തോഷത്തോടെയാണ് അദ്ദേഹം പറഞ്ഞയക്കുന്നത്. ഒരിക്കലും ഒരനിഷ്ടവും കാണിക്കാതെ തന്റെ മനോഹരമായ പുഞ്ചിരി അവർക്കു സമ്മാനിച്ച് കൊണ്ടാണ് അദ്ദേഹം അവരെ സ്വീകരിക്കുന്നത്. താൻ ഇട്ട വീഡിയോയിൽ അദ്ദേഹം 35 പേരോടൊപ്പം ഒറ്റയ്ക്ക് ഫോട്ടോക്ക് പോസ് ചെയ്യുന്നതേ ഉള്ളു എന്നും യഥാർത്ഥത്തിൽ അവിടെ 350 ഇൽ അധികം ആളുകളോടൊപ്പം ആണ് അദ്ദേഹം ഫോട്ടോ എടുത്തത് എന്നും അജു വർഗീസ് പറയുന്നു.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.