നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. കുറച്ചു ദിവസങ്ങൾക്കു മുൻപേ തന്നെ ഒരു വലിയ വാർത്ത ഊഹാപോഹമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കായംകുളം കൊച്ചുണ്ണിയിൽ ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരു അതിഥി വേഷത്തിൽ എത്തുമെന്നായിരുന്നു ആ വാർത്ത. ഇപ്പോഴിതാ ആ വാർത്ത സ്ഥിതീകരിച്ചു കൊണ്ട് നിവിൻ പോളി തന്നെ തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ഇട്ടു കഴിഞ്ഞു. കായംകുളം കൊച്ചുണ്ണിയിലെ നിർണ്ണായകമായ ഒരു അതിഥി വേഷം ചെയ്യാൻ മോഹൻലാൽ എത്തുമെന്നും , ഈ ചിത്രത്തിലെ മുഴുവൻ അംഗങ്ങളും മോഹൻലാലിനൊപ്പം ജോലി ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നും നിവിൻ പോളി പറയുന്നു.
നിവിൻ പോളി ആദ്യമായാണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ പോകുന്നത്. സ്വപ്നം സത്യമാകാൻ പോകുന്നു എന്നാണ് ഇതിനെ കുറിച്ചുള്ള നിവിന്റെ പ്രതികരണം. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഇത്തിക്കര പക്കി ആയാവും അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏകദേശം ഇരുപതു മിനിറ്റോളം വരുന്ന അതിഥി വേഷത്തിൽ ആയിരിക്കും മോഹൻലാൽ എത്തുക എന്നും സൂചന ഉണ്ട്. പ്രിയ ആനന്ദ് നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരും അഭിനയിക്കുണ്ട്. ബോളിവുഡ് ക്യാമറാമാൻ ബിനോദ് പ്രധാൻ ആണ് ഈ ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.
മോഹൻലാൽ അടുത്തതായി അഭിനയിക്കാൻ പോകുന്നത് അജോയ് വർമ്മ ഒരുക്കുന്ന ത്രില്ലറിൽ ആണ്. അതിനു ശേഷം കായംകുളം കൊച്ചുണ്ണിയും തീർത്തതിന് ശേഷം ഒടിയൻ എന്ന ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂളിൽ ജോയിൻ ചെയ്യും. മറ്റു ചില ബ്രഹ്മാണ്ഡ ചിത്രങ്ങളും മോഹൻലാലിനെ കാത്തിരിക്കുന്നുണ്ട് ഈ വര്ഷം. മോഹൻലാലിൻറെ പുതിയ കിടിലൻ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം എന്ന് പറയാം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.