ഇത്തവണത്തെ കാല വർഷ കെടുതിയിൽ കേരളത്തിലെ ഒട്ടേറെ ജീവനുകൾ നഷ്ട്ടപെട്ടു. ചിലർ ഉരുൾ പൊട്ടലിലും പ്രളയത്തിലും മരിച്ചപ്പോൾ മറ്റു ചിലർ രക്ഷാപ്രവർത്തനം നടത്തുമ്പോൾ ആണ് മരിച്ചത്. അങ്ങനെ രക്ഷാപ്രവർത്തനം നടത്തുമ്പോൾ മരിച്ച ഒരാളാണ് മലപ്പുറം കാരത്തൂർ സ്വദേശി അബ്ദുൽ റസാഖ്. പ്രളയജലത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപെടുത്തിയതിനു ശേഷം ആണ് അബ്ദുൽ റസാഖ് പ്രാണൻ വെടിഞ്ഞത്. ഇപ്പോഴിതാ അബ്ദുൽ റസാഖിന്റെ കുടുംബത്തിന് മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തിയുടെ സഹായഹസ്തം എത്തിയിരിക്കുകയാണ്. വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റു സംഘാടകരും മോഹൻലാലിന്റെ നിർദേശപ്രകാരം അബ്ദുൽ റസാഖിന്റെ കുടുംബത്തെ സന്ദർശിക്കുകയും അബ്ദുൽ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും എന്നറിയിക്കുകയും ചെയ്തു.
അതോടൊപ്പം അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും ചെയ്തു. പതിനൊന്നാം ക്‌ളാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുക്കും എന്നാണ് മോഹൻലാൽ അറിയിച്ചത്. റസാഖിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ചു സ്വാന്തനമേകുകയും ചെയ്തു മോഹൻലാൽ. വെള്ളക്കട്ടിൽ വീണ സഹോദരന്റെ മക്കളായ നിഹാൻ, അലാഹുദ്ദീൻ എന്നിവരെ രക്ഷിക്കാൻ ശ്രമിച്ച അബ്ദുൾ റസാക്ക് കുട്ടികളെ വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തിയ ശേഷം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. നേരത്തെ പ്രളയ രക്ഷാപ്രവർത്തനം നടത്തുമ്പോൾ മരിച്ച ലിനുവിന്റെ കുടുംബത്തിനും സഹായഹസ്തവുമായി മോഹൻലാൽ എത്തിയിരുന്നു. ലിനുവിന്റെ കുടുംബത്തിന് പുതിയ വീട് പണിത് കൊടുക്കുന്ന മോഹൻലാൽ അദ്ദേഹത്തിന്റെ കടങ്ങളും ഏറ്റെടുത്തു. ഒരു ലക്ഷം രൂപ അടിയന്തിരമായി അവിടെയും കൊടുത്ത മോഹൻലാൽ ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ചു ആശ്വസിപ്പിക്കുകയും ചെയ്തു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.