[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഷൂട്ട് ചെയ്യുമ്പോൾ പെർഫോർമൻസിൽ സംശയം പ്രകടിപ്പിച്ച സഹസംവിധായകൻ എഡിറ്റിങ് കഴിഞ്ഞപ്പോൾ ഞെട്ടി; കാപ്പാനിലെ മോഹൻലാലിനെ കുറിച്ചു സൂര്യയും കെ വി ആനന്ദും.

കംപ്ലീറ്റ് ആക്ടർ മോഹൻലാലും തമിഴ് സൂപ്പർ താരം സൂര്യയും ഒന്നിച്ചു അഭിനയിച്ച കാപ്പാൻ എന്ന ചിത്രം സെപ്റ്റംബർ ഇരുപതിന്‌ ആണ് തീയേറ്ററുകളിൽ എത്തുക. പ്രശസ്ത സംവിധായകൻ കെ വി ആനന്ദ് ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് കെ വി ആനന്ദും സൂര്യയും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ വേഷത്തിൽ മോഹൻലാൽ സെറ്റിൽ എത്തിയപ്പോൾ തന്നെ പൂർണ്ണമായും ആ കഥാപാത്രമായി അദ്ദേഹം മാറി എന്ന് കെ വി ആനന്ദ് പറയുന്നു. അദ്ദേഹം തന്റെ മനസ്സിൽ ആ കഥാപാത്രത്തിന് ഒരു രൂപവും ഭാവവും ഉണ്ടാക്കിയിരുന്നു എന്നും അതിനനുസരിച്ചു ആണ് അദ്ദേഹം പെർഫോം ചെയുന്നത് എന്ന് തനിക്കു മനസ്സിലാക്കിയെടുക്കാൻ സാധിച്ചു എന്നും കെ വി ആനന്ദ് വിശദീകരിക്കുന്നു.

മോഹൻലാൽ അഭിനയിക്കുമ്പോൾ, അദ്ദേഹത്തിന്റെ പെർഫോമൻസ് കുറച്ചു കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന മട്ടിൽ സംശയം പ്രകടിപ്പിച്ച തന്റെ സഹസംവിധായകൻ ചിത്രത്തിന്റെ എഡിറ്റ് ചെയ്ത വിഷ്വൽസ് കണ്ടു അത്ഭുതപ്പെട്ടു ചോദിച്ചത്, എങ്ങനെയാണു സർ ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നത് എന്നാണെന്നു കെ വി ആനന്ദ് പറയുന്നു. അഭിനയ കലയിലെ ഇതിഹാസം ആയ മോഹൻലാൽ സാറിന് മുന്നിൽ അഭിനയിക്കാൻ പോകുമ്പോൾ തനിക്കു ആദ്യം തോന്നിയത് ഒരു മായാ ലോകത്താണ് താനെന്നാണ് എന്ന് സൂര്യ പറയുന്നു. താൻ ഏറെ ആരാധിക്കുന്ന അദ്ദേഹത്തിന് മുന്നിൽ നിന്നു അഭിനയിക്കാൻ ആദ്യം ഒരു പേടിയും മടിയും തോന്നിയെങ്കിലും ആദ്യ ദിവസം തന്നെ മോഹൻലാൽ സർ ഒരു സുഹൃത്തിനെ പോലെ നിന്നു തന്റെ പേടിയെല്ലാം ഇല്ലാതെയാക്കി എന്നും സൂര്യ പറഞ്ഞു. ഓരോരുത്തരുമായും മോഹൻലാൽ സർ ഇടപെടുമ്പോൾ അവരുടെ പ്രായത്തിലേക്കു ഇറങ്ങി ചെന്ന് അവരുടെ ഒരു കൂട്ടുകാരനെ പോലെയാവും അദ്ദേഹം എന്നും അദ്ദേഹത്തെ പോലെ ഒരു സീനിയർ നടൻ ഓരോ ജൂനിയർ ആയ ആളുകളോടും കാണിക്കുന്ന എളിമയും സൗഹൃദവും താൻ അടക്കമുള്ളവർക്ക് മുന്നോട്ടുള്ള ലൈഫിൽ ഒരു വലിയ പാഠമാണ് എന്നും സൂര്യ പറയുന്നു. വമ്പൻ വിജയങ്ങൾ നേടിക്കൊണ്ടിരിക്കുന്ന, വമ്പൻ പ്രൊജെക്ടുകൾ ചെയ്തു കൊണ്ടിരിക്കുന്ന ഒരു വലിയ താരം ആയിരിക്കുമ്പോഴും തന്റെ കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പം നോക്കാതെ ഈ ചിത്രത്തിന്റെ ഭാഗം ആവാൻ മോഹൻലാൽ കാണിച്ച വലിയ മനസ്സാണ് ഇന്ന് ഈ ചിത്രത്തെ ഒരു വമ്പൻ പ്രൊജക്റ്റ് ആക്കി മാറ്റിയത് എന്നും സൂര്യ പറഞ്ഞു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.