ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ നാളെ തന്റെ അമ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കാൻ പോവുകയാണ്. മലയാളക്കരയുടെ സ്വന്തം ലാലേട്ടന്റെ ജന്മദിനം വമ്പൻ ആഘോഷമാക്കാൻ മോഹൻലാൽ ആരാധകർ മാത്രമല്ല മലയാളികൾ മുഴുവൻ ഒരുങ്ങി കഴിഞ്ഞു. ഇന്നും നാളെയുമായി അഞ്ചോളം മോഹൻലാൽ ചിത്രങ്ങൾ ആണ് ഇരുപതോളം കേന്ദ്രങ്ങളിൽ റീ റീലീസ് ചെയ്യപ്പെടുന്നത്.അതോടൊപ്പം ഒരു വാരം നീണ്ടു നിൽക്കുന്ന കാരുണ്യ പ്രവർത്തനങ്ങളും മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്ത് കഴിഞ്ഞു.
എന്നാൽ വളരെ അപൂർവമായ ഒരു ആഘോഷമാണ് കോഴിക്കോട് മോഹൻലാൽ ഫാൻസ് നടത്തുന്നത്. മമ്മൂട്ടി ചിത്രമായ അങ്കിളിന്റെ വിജയ ശില്പികൾക്കു സ്വീകരണമൊരുക്കിയാണ് അവർ തങ്ങളുടെ ലാലേട്ടന്റെ ജന്മദിനം ആഘോഷിക്കുന്നത്.
പ്രേക്ഷകരും നിരൂപകരും ഒരുപോലെ മികച്ച അഭിപ്രായങ്ങൾ നൽകിയ ഒരു ചിത്രം മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ലഭിച്ചത്. അങ്കിൾ എന്ന ഈ ചിത്രം ഒരുക്കിയത് നവാഗതനായ ഗിരീഷ് ദാമോദർ ആണ്. ജോയ് മാത്യു തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ കാർത്തിക മുരളീധരൻ, മുത്തുമണി, ജോയ് മാത്യു എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഏതായാലും മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ചു ജോയ് മാത്യുവിനും ഗിരീഷ് ദാമോദറിനും സ്വീകരണം കൊടുത്ത മോഹൻലാൽ ആരാധകർ അക്ഷരാർഥത്തിൽ മോഹൻലാലിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ നടക്കുന്ന പോരാട്ടത്തിന് ഒരു അന്ത്യം ഉണ്ടാക്കാൻ പലപ്പോഴായി പലരും ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. ഇപ്പോൾ മോഹൻലാൽ ആരാധകർ തുടങ്ങി വച്ച ഈ നടപടി ആരാധകർ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്നു പ്രതീക്ഷിക്കാം. ഏതായാലും മേയ് 21 എന്ന ദിവസം സോഷ്യൽ മീഡിയയിൽ മോഹൻലാൽ ഡേ ആയി മാറും എന്നുറപ്പാണ്.
ആരാധകരെ കാത്തു നിരവധി സർപ്രൈസുകൾ ആണ് നാളെ പുറത്തു വരാൻ ഇരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.