മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലും, മലയാളത്തിന്റെ പുതു തലമുറയിലെ ഏറ്റവും മികച്ച നടനെന്ന വിശേഷണമുള്ള ഫഹദ് ഫാസിലും ഒരു സിനിമക്കായി ഒന്നിക്കുകയാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. പതിനഞ്ച് വർഷം മുൻപ് കേരളത്തെ നടുക്കിയ ചേലേമ്പ്ര ബാങ്ക് കവർച്ചയും അതിനെ തുടർന്ന് നടന്ന പോലീസ് അന്വേഷണവും അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നതെന്നാണ് സൂചന. ബാങ്ക് കവർച്ചയിലെ പ്രതികളെ തേടി പതിനാറു പേരടങ്ങുന്ന പോലീസ് സംഘം നടത്തിയ അന്പത്തിയാറു ദിവസം നീണ്ട അന്വേഷണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമുൾപ്പെടുത്തി അനിർബൻ ഭട്ടാചാര്യ രചിച്ച പുസ്തകമാണ് ഇന്ത്യയുടെ മണി ഹെയ്‌സ്റ്റ്- ദി ചേലേമ്പ്ര ബാങ്ക് റോബറി. ഈ പുസ്തകത്തിന്റെ പ്രകാശനം ഏതാനും ദിവസങ്ങൾക്കു മുൻപ് നിർവഹിച്ചത് മോഹൻലാലാണ്. ഐപിഎസ് ഓഫീസറായ വിജയനാണ് അന്ന് നടന്ന പോലീസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വിജയൻ ഐപിഎസ് ആയി മോഹൻലാൽ എത്തുമ്പോൾ കവർച്ച സംഘത്തിന്റെ തലവനായാണ് ഫഹദ് ഫാസിൽ എത്തുന്നതെന്നാണ് സൂചന. ഈ പുസ്തകം സിനിമയാക്കാനുള്ള ചർച്ചകൾ ചെന്നൈയിൽ നടക്കുകയാണെന്നു കേരള കൗമുദിയുൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരുമെന്നാണ് സൂചന. രാജ്യത്തെ അഞ്ചു നഗരങ്ങളിലായാണ് ഈ അന്വേഷണം നടന്നതെന്നത് കൊണ്ട് തന്നെ, തമിഴ് ഉൾപ്പെടയുള്ള മറ്റു ഭാഷകളിലും കൂടി നിർമ്മിച്ച് കൊണ്ട് ഒരു പാൻ ഇന്ത്യൻ ചിത്രമായി ഇതൊരുക്കാനാണ് പ്ലാനെന്നാണറിയുന്നത്. ഇതിനു മുൻപ് റെഡ് വൈൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ- ഫഹദ് ഫാസിൽ ടീം ഒരുമിച്ചഭിനയിച്ചതെങ്കിലും അതിൽ ഇവർക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. ബാബു എന്നാണ് ഈ പുതിയ ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കാൻ പോകുന്ന കവർച്ചാ സംഘ തലവന്റെ പേര്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.