കമ്പ്ലീറ്റ് ആക്ടർ മോഹൻലാലും മാസ്റ്റർ ഡയറക്ടർ സിദ്ദിഖും ഒന്നിക്കുന്ന പുതിയ ചിത്രം മോഹൻലാൽ ഇന്നലെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു. ബിഗ് ബ്രദർ എന്നാണ് ഈ ചിത്രത്തിന്റെ പേര്. മോഹൻലാൽ- സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ബിഗ് ബ്രദർ. വിയറ്റ്നാം കോളനി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് വേണ്ടിയാണു ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത്. അന്ന് സിദ്ദിഖിനൊപ്പം ലാലും ഉണ്ടായിരുന്നു സംവിധായകനായി. അതിനു ശേഷം സിദ്ദിഖ് ഒറ്റയ്ക്ക് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ലേഡീസ് ആൻഡ് ജെന്റിൽമാൻ.സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയെങ്കിലും ഒട്ടേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു ഇത്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയുടെ ഭാസ്കർ ദി റാസ്‌ക്കലും ബോക്സ് ഓഫീസിൽ വിജയം നേടിയെങ്കിലും വിമർശനങ്ങൾ ഏറ്റു വാങ്ങി. അതിനു ശേഷം ജയസൂര്യയെ നായകനാക്കി ഒരുക്കിയ ഫുക്രി ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും കൂടി ചെയ്തതോടെ സിദ്ദിക്കിനെതിരായ വിമർശനങ്ങൾ കടുത്തു. അതുകൊണ്ടു തന്നെ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ പ്രീതിപ്പെടുത്തുന്ന ഒരു വലിയ തിരിച്ചു വരവ് സിദ്ദിഖിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.
ആ സാഹചര്യത്തിൽ ആണ് മലയാളത്തിലെ ഏറ്റവും വലിയ നടനും താരവുമായ മോഹൻലാലിനൊപ്പം തന്നെ സിദ്ദിഖ് ഒരിക്കൽ കൂടിയെത്തുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. സിദ്ദിഖ് തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ് ടാകീസിന്റെ ബാനറിൽ സിദ്ദിക്കും വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനും ചേർന്നാണ്. മറ്റൊരു നിർമ്മാതാവും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കും. ആക്ഷനും കോമെടിയും നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം എന്നാണ് സൂചന. ഇപ്പോൾ പൃഥ്വിരാജ് ചിത്രമായ ലൂസിഫർ, കെ വി ആനന്ദ്- സൂര്യ ചിത്രം എന്നിവ ചെയ്യുന്ന മോഹൻലാൽ അടുത്തതായി ചെയ്യാൻ പോകുന്നത് പ്രിയദർശൻ ഒരുക്കുന്ന മരക്കാർ;അറബിക്കടലിന്റെ സിംഹം ആണ്. അതിനു ശേഷം അടുത്ത വർഷം ഫെബ്രുവരിയോടെ സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ ആരംഭിക്കും.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.