മലയാള സിനിമയിൽ എന്നും ചരിത്രങ്ങൾ സൃഷ്ടിച്ചിട്ടുള്ള നടൻ ആണ് മോഹൻലാൽ എന്ന മലയാളികളുടെ സ്വന്തം ലാലേട്ടൻ. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ എന്ന് ഇതിഹാസങ്ങൾ പോലും വിശേഷിപ്പിക്കുന്ന ഈ നടൻ മലയാള സിനിമയുടെ താര ചക്രവർത്തിയുമാണ്. ജനപ്രീതിയിലും അഭിനയ തികവിലും ഇന്നും മോഹൻലാലിനെ വെല്ലാൻ മറ്റൊരാളില്ല എന്നതാണ് സത്യം. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിന്റെ നാൽപ്പതു വർഷങ്ങൾ ഈ വിസ്മയം പൂർത്തിയാക്കുമ്പോൾ ഒരിക്കൽ കൂടി മലയാള സിനിമയുടെ അഭിമാനം ആയി മാറിയിരിക്കുകയാണ് ഈ നടൻ. മുപ്പത്തിയഞ്ചു വർഷം മുൻപാണ് ഒരു മലയാള നടന് രാജ്യത്തിൻറെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നായ പത്മ ഭൂഷൺ ലഭിക്കുന്നത്. 1983 ഇൽ മലയാളത്തിന്റെ നിത്യഹരിത നായകൻ ആയ പ്രേം നസീർ ആണ് ആ നേട്ടം സ്വന്തമാക്കിയത്.
ഇപ്പോഴിതാ ആ നേട്ടം ആവർത്തിച്ചിരിക്കുകയാണ് മോഹൻലാൽ. മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം മോഹൻലാലിലൂടെ മലയാള സിനിമയിലേക്ക് ആ പത്മ ഭൂഷൺ വീണ്ടും എത്തിയിരിക്കുകയാണ്. അഞ്ചു ദേശീയ അവാർഡുകളും പത്മ ശ്രീയും ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയുടെ ഹോണററി ലെഫ്റ്റനന്റ് കേണൽ പദവിയും ഡോക്ടറേറ്റും നേടിയ ഈ ഇതിഹാസ നടൻ ഇപ്പോൾ പത്മ ഭൂഷണും സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ തന്നെ നെറുകയിൽ എത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ ആണ് അദ്ദേഹത്തെ തേടി ഈ പുരസ്‌കാരം എത്തിയിരിക്കുന്നത്. കേരളത്തിന് പുറത്തും, അന്യ സംസ്ഥാനങ്ങളിലും , ഇന്ത്യക്കു പുറത്തുമെല്ലാം മലയാള സിനിമയുടെ മാർക്കറ്റ് വളർത്തിയതിൽ മോഹൻലാൽ ചിത്രങ്ങൾ വഹിച്ച പങ്കു വളരെ വലുതാണ്. ഈ സന്തോഷ വാർത്ത എത്തുമ്പോൾ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷനിൽ ആണ് അദ്ദേഹം.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.