[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

നിലത്തു തുണി മാത്രം വിരിച്ചുറങ്ങി ദുൽഖർ; ചാർളി ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ ആവുന്നു..!

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് മാർട്ടിൻ പ്രക്കാട്ട്- ഉണ്ണി ആർ ടീം ഒരുക്കിയ ചാർളിയെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ദുൽകർ സൽമാന് ലഭിച്ച ഒരേയൊരു സംസ്ഥാന പുരസ്കാരവും ചാർളിയിലെ പ്രകടനത്തിന് ആയിരുന്നു. ചിത്രം ഇറങ്ങിയ സമയത്തു സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു ഈ ചിത്രം. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം വീണ്ടും ചാർളി സോഷ്യൽ  മീഡിയയുടെ ശ്രദ്ധ നേടുകയാണ്. പക്ഷെ ഇത്തവണ ചില ലൊക്കേഷൻ ചിത്രങ്ങൾ കൊണ്ടാണെന്നു മാത്രം. ചാർളി ലൊക്കേഷനിൽ വെറും നിലത്തു തുണി വിരിച്ചു കിടന്നുറങ്ങുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. 

ഈ സിനിമയുടെ രചയിതാവായ ഉണ്ണി ആർ ആണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ആ സമയത്തു തന്റെ കയ്യിൽ ഉണ്ടായിരുന്ന ക്യാമെറയിൽ കുറെ ചിത്രങ്ങൾ എടുത്തു എന്നും എന്നാൽ അന്ന്  ആ ചിത്രങ്ങൾ നഷ്ട്ടപെട്ടു പോയിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ വർഷങ്ങൾക്കു ശേഷം സിനിമയിലെ കഥാപാത്രമായ ചാർളിയെ പോലെ തന്നെ ആ ഫോട്ടോകൾ അപ്രതീക്ഷിതമായി തിരിച്ചെത്തി എന്നും അതിലെ കുറച്ചു ഫോട്ടോകൾ താൻ ഇപ്പോൾ പങ്കു വെക്കുന്നു എന്നും പറഞ്ഞാണ് ഉണ്ണി ആർ ദുൽകർ സൽമാന്റെ ചിത്രങ്ങൾ പങ്കു വെച്ചത്. ദുൽകർ സൽമാന്റെ സിംപ്ലിസിറ്റി ലെവൽ എന്ന് പറഞ്ഞു ദുൽകർ ആരാധകർ ഈ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആക്കുകയാണ്. ഏതായാലും ഷൂട്ടിങ്ങിനിടയിൽ ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറി വിശ്രമിക്കുന്ന ദുൽകർ സൽമാന്റെ ഈ അപൂർവ ചിത്രങ്ങൾ സിനിമാ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.