[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുതിയ തലമുറക്കൊപ്പം വമ്പൻ ചിത്രങ്ങളുമായി മോഹൻലാൽ; കാത്തിരുന്ന ആ ചിത്രങ്ങളിതാ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി അണിയറയിൽ ഒരുങ്ങുന്നത് ഒരുപിടി വമ്പൻ ചിത്രങ്ങൾ. മലയാളത്തിലെ സൂപ്പർതാരമായ മോഹൻലാൽ പുതു തലമുറയിലെ സംവിധായകരുമായും കൈകോർത്ത് കൊണ്ട് മുന്നോട്ടു വരുമ്പോൾ അത് മലയാള സിനിമക്കും സിനിമാ പ്രേമികൾക്കും ആരാധകർക്കും വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. മോഹൻലാൽ പ്രഖ്യാപിച്ചതും അദ്ദേഹം ചെയ്യുമെന്ന് ഏകദേശം ഉറപ്പായതും അദ്ദേഹം പരിഗണിച്ചു കൊണ്ടിരിക്കുന്നതുമായ ചിത്രങ്ങളിലേക്ക് നമ്മുക്ക് ഒന്ന് കണ്ണോടിക്കാം.

റാം 1 ആൻഡ് റാം 2

മോഹൻലാലിനെ നായകനാക്കി ദൃശ്യവും ദൃശ്യം 2 ഉം ട്വൽത് മാനും നമ്മുക്ക് സമ്മാനിച്ച ജീത്തു ജോസഫ് ഒരുക്കുന്ന റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മോഹൻലാൽ ജനുവരിയിൽ പൂർത്തിയാക്കും. ജീത്തു ജോസഫ് തന്നെ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസാണ്.

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ

മലയാളത്തിന്റെ പുതുതലമുറയിലെ ഏറ്റവും മികച്ച സംവിധായകനായി അറിയപ്പെടുന്ന ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിലാണ് മോഹൻലാൽ റാമിന് ശേഷം അഭിനയിക്കുക. ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഒരു ഗുസ്തിക്കാരൻ ആയാണ് അഭിനയിക്കുന്നത് എന്നാണ് സൂചന.

എംപുരാൻ

നൂറ് കോടി ക്ലബിൽ കയറി മലയാളത്തിലെ മഹാവിജയമായി മാറിയ ലൂസിഫർ എന്ന തന്റെ ചിത്രമായ രണ്ടാം ഭാഗമായ എംപുരാൻ ആണ് ലിജോ ചിത്രത്തിന് ശേഷം മോഹൻലാൽ ചെയ്യുക. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ മൂന്നാമത്തെ മോഹൻലാൽ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ആശീർവാദ് സിനിമാസാണ് ഈ ചിത്രം നിർമ്മിക്കുക.

ഋഷഭ

എംപുരാൻ കഴിഞ്ഞ് മോഹൻലാൽ ചെയ്യാൻ പോകുന്നത് ഒരു പാൻ ഇന്ത്യൻ ചിത്രമാണ്. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഋഷഭ എന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് കന്നഡ സംവിധായകനായ നന്ദകുമാറാണ്. തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട ഇതിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

L353 – വിവേക് ചിത്രം

അതിരൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ യുവ സംവിധായകൻ വിവേക് ഒരുക്കാൻ പോകുന്ന ചിത്രമാണ് ഋഷഭക്ക് ശേഷം മോഹൻലാൽ ചെയ്യുന്നത്. ഷിബു ബേബി ജോൺ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ഇതൊരു സ്പോർട്സ് ഡ്രാമയാണെന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ദൃശ്യം 3

മഹാവിജയങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ തുടർച്ചയായ ദൃശ്യം 3 ജീത്തു ജോസഫിനൊപ്പം ചെയ്യാനുള്ള പ്ലാനിലാണ് മോഹൻലാൽ. ദൃശ്യം 3 ഉണ്ടാകുമെന്ന് അതിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2024 ലാവും ഈ ചിത്രം സംഭവിക്കുക.

അദ്ദേഹം പ്രഖ്യാപിച്ച ഈ ചിത്രങ്ങൾക്കൊപ്പം തന്നെ അദ്ദേഹം ചെയ്യുമെന്ന് ഉറപ്പായ ചില ചിത്രങ്ങളും ഏറെ പ്രതീക്ഷ പകരുന്നവയാണ്. അതിലൊന്ന്, വരനെ ആവശ്യമുണ്ട് എന്ന സൂപ്പർ ഹിറ്റിന് ശേഷം യുവ സംവിധായകൻ അനൂപ് സത്യൻ ഒരുക്കുന്ന ചിത്രമാണ്. ദൃശ്യം 3 കൂടാതെ മറ്റൊരു മോഹൻലാൽ ചിത്രത്തിന്റെ കൂടി പ്ലാനിലാണ് താനെന്ന് ജീത്തു ജോസഫും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ പ്രശസ്ത സംവിധായകരായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ടിനു പാപ്പച്ചൻ, ദിലീഷ് പോത്തൻ എന്നിവർ ഒരുക്കുന്ന ചിത്രങ്ങളും, കുമ്പളങ്ങി നൈറ്റ്‌സിലൂടെ കയ്യടി നേടിയ മധു സി നാരായണന്റെ ചിത്രവും മോഹൻലാലിന്റെ മുന്നിലുള്ളവയാണ്. യുവ സംവിധായകർക്കൊപ്പം തന്നെ സീനിയർ സംവിധായകരായ ജോഷി, സത്യൻ അന്തിക്കാട്, ഭദ്രൻ, വിനയൻ എന്നിവരും മോഹൻലാൽ ചിത്രങ്ങൾ പ്ലാൻ ചെയ്യുകയാണെന്ന വാർത്തകളും ലഭിക്കുന്നുണ്ട്. വിനയൻ ചിത്രം 2024 ഇൽ ഉണ്ടാവുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. മേല്പറഞ്ഞവ കൂടാതെ മോഹൻലാൽ ഭാഗമാകുന്ന മറ്റ് ചില സർപ്രൈസ് പ്രൊജെക്ടുകളും മലയാളത്തിലെ പുതുതലമുറയിലെ സംവിധായകരിൽ നിന്നും വരുന്നുണ്ടെന്നതും ഏറെ ആവേശം പകരുന്ന വാർത്തയാണ്.

webdesk

Recent Posts

മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം

ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…

1 day ago

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

1 day ago

അന്ന് ‘പറയുവാൻ ഇതാദ്യമായ്…’ ഇന്ന് ‘മിന്നൽവള കൈയിലിട്ട..’; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…

2 days ago

നരിവേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി; “മിന്നൽവള” പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…

4 days ago

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ ഏറ്റെടുത്തു പ്രേക്ഷകർ..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…

4 days ago

മരണമാസിനു ആർപ്പു വിളിച്ച് ജിംഖാനയിലെ പിള്ളേർ; ഇത് മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ..

ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…

4 days ago

This website uses cookies.