[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മുകുന്ദനുണ്ണി വീണ്ടും വരും; രണ്ടാം ഭാഗം പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ

ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്. നവാഗതനായ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. മുകുന്ദൻ ഉണ്ണി എന്ന വക്കീൽ കഥാപാത്രമായി എത്തിയ വിനീത് ശ്രീനിവാസന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. അതോടൊപ്പം ആർഷ, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവരും ഇതിൽ മികച്ച പ്രകടനമാണ് നൽകിയിരിക്കുന്നത്. ഏതായാലും സൂപ്പർ ഹിറ്റായി ഓടുന്ന ഈ ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിനൊപ്പം ഇതിന്റെ രണ്ടാം ഭാഗം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. 2024 ഇൽ ഇതിന്റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നും, അതിന്റെ പ്ലാനിങ്ങിലാണ് മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സിന്റെ ടീമെന്നും വിനീത് ശ്രീനിവാസൻ ഫേസ്ബുക് ലൈവിൽ അറിയിച്ചു.

ഒരു ലീഗൽ കോമഡി എന്നോ കോമഡി ത്രില്ലറെന്നോ വിശേഷിപ്പിക്കാവുന്ന ഈ ചിത്രം രചിച്ചത് സംവിധായകനും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജഗദീഷ്, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും വേഷമിട്ടിരിക്കുന്നു. സിബി മാത്യു അലക്സ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിശ്വജിത് ഒടുക്കത്തിലും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിധിൻരാജ് ആരോളും അഭിനവ് സുന്ദർ നായകും ചേർന്നുമാണ്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

6 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.