മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും സിനിമയിൽ വന്നത് 1980 കളുടെ തുടക്കത്തിൽ ആണ്. അവിടുന്ന് ഒരുമിച്ചു മുന്നേറിയ ഈ താര സൂര്യന്മാർ ആണ് ഇന്നും മലയാള സിനിമ ഭരിക്കുന്നത്. പ്രശസ്ത സംവിധായകൻ ഫാസിൽ ഒരിക്കൽ പറഞ്ഞത് പോലെ, ഇരട്ട ചങ്കുള്ളവരാണ് മലയാളികൾ. അതിൽ ഒരു ഹൃദയം മോഹൻലാലിന് വേണ്ടി തുടിക്കുമ്പോൾ മറു ഹൃദയം മമ്മൂട്ടിക്ക് വേണ്ടിയാണു തുടിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ച ഒരു ഇന്ഡസ്ട്രിയിലെ സൂപ്പർ താരങ്ങൾ ഇവരാണ്. അത്ര വലിയ സൗഹൃദം പുലർത്തുന്ന ഇവരുടെ സ്നേഹം ഇന്ഡസ്ട്രിക്ക് അകത്തും അതുപോലെ പുറത്തു നിന്ന് തമ്മിലടിക്കുന്ന ഇവരുടെ ആരാധക വൃന്ദത്തിനും മാതൃകയാണെന്നു പറഞ്ഞത് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ആണ്. ഇവരുടെ സൗഹൃദവും പരസ്പര സ്നേഹവും വിവരിക്കാവുന്നതിനും അപ്പുറമാണ് എന്നാണ് ദുൽഖർ പറഞ്ഞത്. ഇപ്പോഴിതാ തന്റെ പ്രീയപ്പെട്ട മമ്മൂക്കയുടെ തനിക്കു ഏറ്റവും ഇഷ്ട്ടപെട്ട അഞ്ചു ചിത്രങ്ങൾ ഏതെന്നു പറയുകയാണ് മോഹൻലാൽ.
മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന്റെ മമ്മൂട്ടി സ്പെഷ്യൽ പതിപ്പിലാണ് മോഹൻലാൽ ഇക്കാര്യം പറയുന്നത്. മോഹൻലാലിന് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട മമ്മൂട്ടി ചിത്രം ജോഷി ഒരുക്കിയ ന്യൂ ഡൽഹി ആണ്. അതിനു ശേഷം എം ടി – ഹരിഹരൻ ടീമിന്റെ ഒരു വടക്കൻ വീരഗാഥയും , ഐ വി ശശിയുടെ മൃഗയയും വരുന്നു. രഞ്ജിത് ഒരുക്കിയ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ൻറ്റും, ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസും ആണ് മറ്റു രണ്ടു ചിത്രങ്ങൾ. ഇതിൽ ഹരികൃഷ്ണൻസ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു അഭിനയിച്ച ചിത്രമാണെന്ന് മാത്രമല്ല, ഈ ചിത്രം നിർമ്മിച്ചതും മോഹൻലാൽ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.