കഴിഞ്ഞ മാസം ഇരുപത്തിയൊന്നിന് ആണ് മോഹൻലാൽ താൻ ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്ന വിവരം ഏവരെയും അറിയിച്ചത്. ബാറോസ്; ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ എന്ന ഒരു ബിഗ് ബജറ്റ് ത്രീഡി ചിത്രം ആണ് മോഹൻലാൽ ആദ്യമായി ഒരുക്കുന്നത്. അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവോദയ ജിജോ ആണ്. ഇപ്പോഴിതാ ഇന്ന് മോഹൻലാൽ തന്റെ ജന്മദിനം ആഘോഷിക്കുന്നതും ബാറോസിന്റെ സെറ്റിൽ വെച്ചാണ്. മോഹൻലാൽ ബാറോസ് ലെക്കേഷനിൽ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം വരുന്ന ഒക്ടോബർ മാസം മുതൽ ആണ് ചിത്രീകരണം ആരംഭിക്കുക.
ഗോവ ഒരു പ്രധാന ലൊക്കേഷൻ ആയി വരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വിദേശ രാജ്യങ്ങളിലും ഉണ്ടാകും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും എന്നാണ് പ്രതീക്ഷ. ലോക നിലവാരത്തിൽ ഉള്ള ഒരു ഫാന്റസി ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് മോഹൻലാലും കൂട്ടരും. ബാറോസിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് മോഹൻലാൽ രണ്ടു ചിത്രങ്ങൾ പൂർത്തിയാക്കും. ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രവും അതുപോലെ സിദ്ദിഖ് ഒരുക്കാൻ പോകുന്ന ബിഗ് ബ്രദർ എന്ന ചിത്രവുമാണ് അവ. തമിഴ് ചിത്രം കാപ്പാൻ, ബഹുഭാഷാ ചിത്രം മരക്കാർ:അറബിക്കടലിന്റെ സിംഹം എന്നിവയാണ് മോഹൻലാൽ പൂർത്തിയാക്കിയ ചിത്രങ്ങൾ. അദ്ദേഹത്തിന്റെ ലൂസിഫർ മലയാള സിനിമയിലെ സർവകാല വിജയം നേടി ഇപ്പോഴും പ്രദർശനം തുടരുകയാണ്.
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം " തിയേറ്ററുകൾ പ്രദർശന വിജയം നേടുകയാണ്.…
ആഗ്രഹിച്ചത് പുതുവർഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂർ ഇരിക്കൂർ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകൻ അഭിനന്ദ് ശ്രവണ വൈകല്യം…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
This website uses cookies.