യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഭ്രമം. പ്രശസ്ത ക്യാമറാമാൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം, ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തിറങ്ങിയ അന്ധധുൻ റീമേക് ചെയ്തതാണ്. ആയുഷ്മാന്‍ ഖുരാന, രാധിക ആപ്‌തെ, തബു എന്നിവരാണ് ആ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത് എങ്കിൽ ഭ്രമത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം റാഷി ഖന്ന, മമത മോഹൻദാസ്, ഉണ്ണി മുകുന്ദൻ, ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അന്ധനായ ഒരു സംഗീതജ്ഞൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈം വീഡിയോസിലൂടെ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ, ഭ്രമത്തിന്റെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ഹംഗാമക്കു നൽകിയ ഓൺലൈൻ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യം വലിയ ശ്രദ്ധ നേടുകയാണ്.
ഈ ചിത്രം 1990 കളിൽ ആണ് പുറത്തു വന്നിരുന്നത് എങ്കിൽ അന്ധനായ ഈ നായക കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിച്ചു ഫലിപ്പിക്കാൻ കഴിയുമായിരുന്ന നടൻ ആരെന്നായിരുന്നു പൃഥ്വിരാജ് സുകുമാരനോട് അവതാരകൻ ചോദിച്ചത്. അതിനു ഒരു നിമിഷം പോലും സംശയിക്കാതെ പൃഥ്വിരാജ് പറഞ്ഞത് മോഹൻലാൽ എന്ന പേരാണ്. മാത്രമല്ല, മോഹൻലാലിനു ഇപ്പോഴും ഈ കഥാപാത്രം ചെയ്യാൻ സാധിക്കുമെന്നും, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രായത്തിനു അനുസരിച്ചു തിരക്കഥയിൽ ചെറിയ ചില തിരുത്തലുകൾ നടത്തിയാൽ മതിയാകും എന്നുമാണ് പൃഥ്വിരാജ് പറയുന്നത്. പൃഥ്വിരാജ് ഇപ്പോൾ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡി പൂർത്തിയാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ, ബ്രോ ഡാഡി എന്നീ രണ്ടു ചിത്രങ്ങളിലും മോഹൻലാൽ ആയിരുന്നു നായകൻ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.