Mohanlal Mahesh Babu Stills
തെലുങ്കിലെ ഏറെ ശ്രദ്ധേയമായ നടന്മാരിൽ ഒരാളാണ് മഹേഷ് ബാബു. പവൻ കല്യാന് ശേഷം തെലുങ്കിൽ ഏറ്റവും ആരാധകരുള്ള താരം കൂടിയാണ് അദ്ദേഹം. ബാലതാരമായി സിനിമയിൽ രംഗ പ്രവേശനം നടത്തിയ താരം വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് തെലുഗിലെ സൂപ്പർസ്റ്റാർ പട്ടം സ്വന്തമാക്കുകയായിരുന്നു. ‘ഓക്കടു’ എന്ന ചിത്രത്തിലൂടെയാണ് മഹേഷ് ബാബു ആദ്യമായി ബോക്സ് ഓഫീസിൽ ആധ്യപത്യം സ്ഥാപിച്ചത്, വിജയുടെ ഗില്ലി സിനിമ ഇതിൽ നിന്നാണ് റീമേക്ക് ചെയ്തത്. 2015 പുറത്തിറങ്ങിയ ശ്രീമന്തടു എന്ന ചിത്രം ബാഹുബലി ഒഴികയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകൾ കീഴടക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വിലമതിക്കുന്ന താരമായി മഹേഷ് മാറുകയായിരുന്നു. സിനിമ പ്രേമികൾ കാത്തിരുന്നു മഹേഷ് ബാബുവിന്റെ പിറന്നാളാണ് ഇന്ന്, ഒരുപാട് പേർ ആശംസകളുമായി മുന്നോട്ട് വരുന്നുണ്ട്. കോളിവുഡ്, ബോളിവുഡ്, ടോളിവുഡ്, തുടങ്ങി എല്ലായിടത്തും നിന്ന് പ്രമുഖ താരങ്ങളാണ് മഹേഷിനെ ബർത്തഡേ വിഷുമായി വരുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ രാവിലെ തന്നെ മഹേഷ് ബാബുവിന് ആശംസകളുമായി വന്നിരിക്കുകയാണ്. ഇതുവരെ ഒരു സിനിമയിൽ പോലും ഒരുമിച്ചു പ്രവർത്തിച്ചിട്ടിലെങ്കിലും ഇരുവരും തമ്മിൽ നല്ലൊരു ബന്ധമുണ്ട്. മഹേഷ് ബാബു ഏറെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ ഈ ആശംസകൾ മഹേഷിന് ഏറെ സന്തോഷം നൽകുന്ന കാര്യം തന്നെയാവും. മഹേഷിനെ കൂടാതെ ഹൻസികയ്ക്കും മോഹൻലാൽ ഇന്ന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. വില്ലനിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചിരുന്നു. അന്യ ഭാഷ താരങ്ങൾക്ക് പിറന്നാൾ ആശംസകൾ നേരുന്ന കാര്യത്തിൽ മറ്റ് നടന്മാരെ അപേക്ഷിച്ചു മോഹൻലാൽ ഏറെ മുന്നിലാണ്. കഴിഞ്ഞ മാസം നടൻ സൂര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.